കാമുകന്‍ സെലന്‍സ്‌കിയെ കാണണം;പുതിന്റെ മകള്‍ മ്യൂണിക്കിലേക്ക് യാത്ര ചെയ്തത് 50 തവണ!


റഷ്യന്‍ സര്‍ക്കാരിന്റെ ചാര്‍ട്ടഡ് ഫ്‌ളൈറ്റുകളില്‍ പുതിന്റെ അംഗരക്ഷകരുടെ സുരക്ഷാ അകമ്പടിയോടെയായിരുന്നു ഈ യാത്രകള്‍

വ്‌ളാദിമിർ പുതിൻ/ കാമുകനൊപ്പം കാതറീന റ്റിക്കാനോവ | Photo: AP/ Twitter

ഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ ഇളയ മകളും നര്‍ത്തകിയും ജനിറ്റിക്‌സ് ഗവേഷകയുമായ കാതറീന റ്റിക്കാനോവ പ്രണയിക്കുന്നത് സെലന്‍സ്‌കിയെ! യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയാണെന്ന് തെറ്റിദ്ധരിക്കേണ്ട, ജര്‍മനിയിലെ മ്യൂണിക്കിലെ ബാലേ നര്‍ത്തകനായ ഇഗോര്‍ സെലന്‍സ്‌കിയാണ് കാതറീനയുടെ കാമുകന്‍.

കാമുകനെ കാണാനായി കാതറീന കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 50-ല്‍ അധികം തവണ റഷ്യയില്‍ നിന്ന് മ്യൂണിക്കിലേക്ക് വിമാനം കയറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ ചാര്‍ട്ടഡ് ഫ്‌ളൈറ്റുകളില്‍ പുതിന്റെ അംഗരക്ഷകരുടെ സുരക്ഷാ അകമ്പടിയോടെയായിരുന്നു ഈ യാത്രകള്‍. ഇഗോര്‍ സെലന്‍സ്‌കിയില്‍ കാതറീനയ്ക്ക് ഒരു കുഞ്ഞുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പുതിന്റെ സുഹൃത്ത് നിക്കോളായ് ഷമലോവിന്റെ ഇളയ മകനായ കിറില്‍ ഷമലോവിനേയാണ് കാതറീന ആദ്യം വിവാഹം കഴിച്ചത്. പുതിനുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്നയാളും റഷ്യന്‍ ബാങ്കിന്റെ സഹ ഉടമയുമായിരുന്നു ഷമലോവ്. 2013ല്‍ ഇഗോറ റിസോര്‍ട്ടില്‍ വെച്ച് രഹസ്യമായിട്ടായിരുന്നു ഇരുവരുടേയും വിവാഹം. ആര്‍ഭാടപൂര്‍വം നടന്ന ഈ വിവാഹത്തില്‍ വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിലാണ് ദമ്പതിമാര്‍ എത്തിയത്. എന്നാല്‍ 2018ല്‍ ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു.

52-കാരനായ ഇഗോര്‍ സെലന്‍സ്‌കി റഷ്യന്‍ വംശജനാണ്. ഇദ്ദേഹം യാന സെറെബ്രിയക്കോവ എന്നൊരു ബാലേ നര്‍ത്തകിയെ നേരത്തെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ ബന്ധം വേര്‍പ്പെടുത്തി.

2013ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന അഞ്ചാമത് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇഗോറിനൊപ്പം കാതറീനയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയതിരുന്നു.

36 വയസ്സുകാരിയായ മരിയ വൊറണ്ട്‌സോവയാണ് പുതിന്റെ മൂത്ത മകള്‍. മെഡിസിനില്‍ ഗവേഷണം നടത്തുകയാണ് മരിയ വൊറണ്ട്‌സോവ.
റഷ്യയില്‍ ജനിച്ച ഡച്ച് വ്യാപാരിയായ ജോറിറ്റ് ഫാസനെയാണ് വൊറണ്ട്‌സോവ വിവാഹം കഴിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ല്‍ ആയിരുന്നു മരിയയുടെ വിവാഹം.


Content Highlights: putins daughter flew to munich over 50 times in 2 years to meet partner zelensky

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented