തോൽപ്പാവക്കൂത്തിലെ പെൺപെരുമയ്ക്ക്‌ സർക്കാർ അംഗീകാരം


രജിത

തോൽപ്പാവക്കൂത്തിലെ സ്ത്രീസാന്നിധ്യം ആധുനിക വേദിയിൽ എന്ന വിഷയത്തിൽ നടത്തിയ പഠനത്തിനാണ് രജിത രാമചന്ദ്രപ്പുലവർക്ക് ഫോക് ലോർ യുവ പുരസ്‌കാരം ലഭിച്ചത്.

-

എടപ്പാൾ: പുരുഷൻമാരുടെ ആധിപത്യം നിലനിന്ന അനുഷ്ഠാന കലാരൂപമായ തോൽപ്പാവക്കൂത്തിലെ പെൺപെരുമക്ക് സർക്കാർ അംഗീകാരം. പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരൻ കവളപ്പാറ രാമചന്ദ്രപ്പുലവരുടെയും രാജലക്ഷ്മിയുടെയും മകളായ രജിതയ്ക്കാണ് ഇത്തവണത്തെ ഫോക് ലോർ അക്കാദമി പുരസ്‌കാരത്തിലൂടെ അംഗീകാരം ലഭിച്ചത്.

തോൽപ്പാവക്കൂത്തിലെ സ്ത്രീസാന്നിധ്യം ആധുനിക വേദിയിൽ എന്ന വിഷയത്തിൽ നടത്തിയ പഠനത്തിനാണ് രജിത രാമചന്ദ്രപ്പുലവർക്ക് ഫോക് ലോർ യുവ പുരസ്‌കാരം ലഭിച്ചത്. തോൽപ്പാവ നിർമാണത്തിലൂടെയാണ് രജിത ഈ കലാരംഗത്തേക്ക് കാലൂന്നുന്നത്. പിന്നീട് അവതരണത്തിലേക്കും പ്രവേശിച്ച് പിതാവിനൊപ്പം മഹാബലി ചരിതം, ചണ്ഡാലഭിക്ഷുകി, കോവിഡ് ബോധവത്കരണ പാവനാടകം തുടങ്ങി ഒട്ടേറെ പുതുമയാർന്ന പരിപാടികൾ ആവിഷ്‌കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

സിങ്കപ്പൂർ, തായ്‌ലാൻഡ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഒറ്റപ്പാലം നഗരസഭയുടെ കീഴിലുള്ള തോൽപ്പാവക്കൂത്ത് പഠനകേന്ദ്രത്തിലെ അധ്യാപികയായ രജിത സംസ്ഥാന സർക്കാരിന്റെ 1000 യുവ കലാകാരൻമാർക്കുള്ള ഫെലോഷിപ്പിലും ഉൾപ്പെട്ടിട്ടുണ്ട്.

Content Highlights: puppetry artist rajitha gets government recognition

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented