Photo: twitter.com|Nitikakaul
രാജ്യത്തിന് അഭിമാനമായി സൈന്യത്തിലേക്ക് നികിത കൗളും. പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ മേജര്‍ വിഭൂതി ശങ്കര്‍ ദൗണ്ടിയായുടെ ഭാര്യയാണ് നികിത കൗള്‍. ആദ്യമായി ആ ധീരവനിത യൂണിഫോം അണിഞ്ഞു നിന്നപ്പോള്‍ സേനയ്ക്കും എന്നെന്നും ഓര്‍ത്തിരിക്കാനുള്ള നിമിഷങ്ങളാണു ലഭിച്ചത്. 2019ലാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. ജീവത്യാഗത്തിന്റെ പേരില്‍ മരണാനന്തരം അദ്ദേഹത്തിന് ശൗര്യചക്രയും ലഭിച്ചിരുന്നു.
പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒമ്പത് മാസം മാത്രമാണ് കഴിഞ്ഞിരുന്നത്. അന്ന് നികിതയ്ക്ക് 27 വയസ്സ്. എന്നാല്‍ ജീവിതത്തിലെ ആ വലിയ നഷ്ടത്തെ പറ്റി ചിന്തിച്ചിരിക്കാതെ ഭര്‍ത്താവിനെപ്പോലെ രാജ്യത്തിന് വേണ്ടി പോരാടാനാണ് നികിതയും തീരുമാനിച്ചിരിക്കുന്നത്.നോര്‍തേണ്‍ കമാന്‍ഡ് ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ വൈ.കെ. ജോഷിയാണ് നികിതയെ സൈന്യത്തിലേക്കു സ്വാഗതം ചെയ്തത്.
രാജ്യത്തിനു മൊത്തം പ്രചോദനമേകുകയാണ് ഇപ്പോള്‍ നികിതയുടെ ജീവിതമിപ്പോള്‍. മേജര്‍ ദൗണ്ടിയായുടെ മരണ ശേഷം ആറു മാസം കഴിഞ്ഞപ്പോല്‍ നികിത ഷോര്‍ട്‌സ് കമ്മീഷന്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കുകയും പരീക്ഷയും അഭിമുഖവും വിജയിക്കുകയും ചെയ്തിരുന്നു. ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയ്‌നിങ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ നികിത സൈന്യത്തിന്റെ ഭാഗമായിരിക്കുന്നത്.
Content Highlights: Pulwama Martyr's Wife Nikita Kaul Joins Indian Army
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..