അത്താഴ വിരുന്നില്‍ രണ്ടു ലക്ഷം രൂപയുടെ ഡ്രസ്സ് ധരിച്ച് പ്രിയങ്ക; അതിഥിയായി മലാലയും


അത്താഴ വിരുന്നിനിടെ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും മലാലയും | Photo: instagram/ priyanka chopra

ന്യൂയോര്‍ക്കിലെ സ്വന്തം റെസ്‌റ്റോറന്റായ 'ഇല'യില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ തിളങ്ങി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രിയപ്പെട്ടവര്‍ക്കായി പ്രിയങ്ക വിരുന്ന് സംഘടിപ്പിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മലാല യൂസഫ്‌സായി, ഡിസൈനര്‍ പ്രഭാല്‍ ഗുരുഗ്, ലൗറ ബ്രൗണ്‍, രാധിക ജൊനാസ്, സരിത ചൗധരി എന്നിവര്‍ക്കായിരുന്നു ക്ഷണം.

ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ നിരവധി പേരാണ് ബോളിവുഡ് താരത്തിന്റെ ലുക്കിനേയും ഔട്ട്ഫിറ്റിനേയും അഭിനന്ദിച്ച് രംഗത്തെത്തിയത്.



കറുപ്പ് നിറത്തിലുള്ള ബാക്ക്‌ലസ് മാക്‌സി ഡ്രസ്സ് ധരിച്ച് ക്ലാസിക് ലുക്കിലാണ് പ്രിയങ്ക വിരുന്നിനെത്തിയത്. ഫാഷന്‍ ലേബല്‍ കെയ്ത്തില്‍ നിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്. ഹൈ റെയ്‌സ് ഹാള്‍ട്ടര്‍ കോളര്‍, ഫീര്‍ ഫുള്‍ ലെങ്ത് സ്ലീവ്‌സ്, ഷോള്‍ഡര്‍ കട്ടൗട്ട്‌സ്, പിന്നിലുള്ള ലെയ്‌സ്, താഴ്ഭാഗത്തെ ഫ്‌ളീറ്റുകള്‍ എന്നിവര ചേര്‍ന്നതാണ് ഡ്രസ്സ്. ഇതിന്റെ വില രണ്ടു ലക്ഷം രൂപയാണ്.

സ്റ്റൈലിഷ് ഗോള്‍ഡ് ചെയ്‌നും സ്ലീക് ഗോള്‍ഡ് ബ്രേസ്‌ലറ്റും ഹൂപ് മോഡല്‍ കമ്മലും മോതിരങ്ങളും താരം ഇതിനൊപ്പം അണിഞ്ഞു. ഒപ്പം ഓപ്പണ്‍ ഹെയര്‍ സ്റ്റൈലും സബ്റ്റില്‍ സ്‌മോക്കി ഐ മേക്കപ്പും നൂഡ് ലിപ് ഷെയ്ഡും ചേര്‍ന്നതോടെ പ്രിയങ്ക കൂടുതല്‍ സുന്ദരിയായി.

Content Highlights: priyanka chopras backless dress for hosting dinner with nick jonas at her restaurant

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented