പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ | Photo: instagram/ priyanka chopra
ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കാലഘട്ടത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് മനസ്സുതുറന്ന് നടി പ്രിയങ്ക ചോപ്ര. ഒരു സീനില്‍ തന്റെ ഉള്‍വസ്ത്രം കാണിക്കണമെന്ന് ഒരു സംവിധായകൻ ആവശ്യപ്പെട്ടതായും തുടര്‍ന്ന് ആ സിനിമ ഉപേക്ഷിച്ചെന്നും പ്രിയങ്ക പറയുന്നു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
'മനുഷ്യത്വരഹിതമായ നിമിഷം' എന്നാണ് ഈ അനുഭവത്തെ പ്രിയങ്ക വിശേഷിപ്പിച്ചത്. '2002-ലോ 2003-ലോ ആയിരുന്നു സംഭവം. എന്റെ വസ്ത്രം അല്‍പം മാറി കിടക്കുന്ന രീതിയില്‍ ചിത്രീകരിക്കണം എന്നായിരുന്നു സംവിധായകന്റെ നിര്‍ദേശം. ഷൂട്ടിങ്ങിനിടെ അയാള്‍ പറഞ്ഞു...'ഇങ്ങനെയല്ല, അവരുടെ ഉള്‍വസ്ത്രം എനിക്ക് കാണണം. അല്ലെങ്കില്‍ മറ്റുള്ളവര്‍ ഈ സിനിമ കാണാന്‍ വരുമോ?'. ഇക്കാര്യം എന്നോട് നേരിട്ടല്ല അയാള്‍ പറഞ്ഞത്. എന്റെ അടുത്ത് നില്‍ക്കുന്ന സ്റ്റൈലിസ്റ്റിനാണ് നിര്‍ദേശം നല്‍കിയത്. ആ നിമിഷം മനുഷ്യത്വരഹിതമായി എനിക്കുതോന്നി. ഞാന്‍ ഉപയോഗിക്കപ്പെടുകയാണെന്നും എന്റെ കഴിവ് ആര്‍ക്കും ആവശ്യമില്ലെന്നും ഞാന്‍ മനസിലാക്കി' പ്രിയങ്ക പറയുന്നു.
ഇക്കാര്യം അച്ഛനോട് പറഞ്ഞു. അദ്ദേഹം പൂര്‍ണ പിന്തുണ നല്‍കി. സിനിമ ഉപേക്ഷിക്കാന്‍ പറഞ്ഞു. രണ്ട് ദിവസം എനിക്കായി ചിലവായ പണം ഞാന്‍ തിരിച്ചുനല്‍കി. ആ സിനിമയോട് ഗുഡ്‌ബൈ പറഞ്ഞു. അത് എനിക്ക് വലിയ ആശ്വാസം നല്‍കി. പ്രിയങ്ക കൂട്ടിച്ചേര്‍ക്കുന്നു.
Content Highlights: priyanka chopra reveals she quit a hindi film because director wanted to see her underwear
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..