പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം മകൾ മാൽതി മേരി ചോപ്ര ജൊനാസ് | Photo: AP
ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. 2022 ജനുവരി 15-നാണ് ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാല്‍തി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്.
മകളുടെ നിരവധി ചിത്രങ്ങള്‍ പ്രിയങ്കയും നിക്കും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇതിലെല്ലാം ഇരുവരും മാല്‍തിയുടെ മുഖം മറച്ചുവെച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി മകളുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക.
മകള്‍ക്ക് ഒരു വയസ്സ് പൂര്‍ത്തിയായ ശേഷമാണ് മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പ്രിയങ്കയുടെ മടിയില്‍ ഇരുന്ന് കുസൃതി കാണിക്കുന്ന മാല്‍തിയാണ് ചിത്രങ്ങളിലുള്ളത്.
നിക്ക് ജൊനാസിന്റേയും സഹോദരന്‍മാരുടേയും മ്യൂസിക് ബാന്‍ഡായ ജൊനാസ് ബ്രദേഴ്‌സിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക. നിക്കിന്റെ സഹോദരങ്ങളായ കെവിന്റേയും ജോയുടേയും ഭാര്യമാരായ ഡാനിയേല ജൊനാസും സോഫി ടേണറും പരിപാടിക്കെത്തിയിരുന്നു.
അടുത്തിടെ വോഗിന് നല്‍കിയ അഭിമുഖത്തില്‍ മകളെ കുറിച്ച് പ്രിയങ്ക മനസ് തുറന്നിരുന്നു. മാസം പൂര്‍ത്തിയാകാതെ ജനിച്ച മാല്‍തി മൂന്നു മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നെന്നും മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നു പോലും ആശങ്കപ്പെട്ടിരുന്നുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ടായിരുന്നു. ആദ്യമായാണ് താരം മാല്‍തിക്കൊപ്പം ഒരു മാഗസിനുവേണ്ടി പോസ് ചെയ്യുന്നത്. ഇതിലും മാല്‍തിയുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളാണുള്ളത്.
2018-ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. 2017-ലെ മെറ്റ്ഗാല പുരസ്‌കാര വേദിയില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു.
Content Highlights: priyanka chopra reveals daughters face to the world
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..