'അവള്‍ എന്റെ കൈയിനേക്കാള്‍ ചെറുതായിരുന്നു, ജീവനോടെ തിരിച്ചുകിട്ടുമോ എന്നുപോലും ഉറപ്പില്ലായിരുന്നു'


പ്രിയങ്ക ചോപ്ര നിക്ക് ജൊനാസിനും മകൾക്കുമൊപ്പം | Photo: instagram/ priyanka chopra

2022 ജനുവരിയിലാണ് സെലിബ്രിറ്റികളായ പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജൊനാസിനും മകള്‍ പിറന്നത്. പ്രിയങ്കയ്ക്ക് ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും കുഞ്ഞിനെ വരവേറ്റത്. ഇതിന് പിന്നാലെ മകളുമൊന്നിച്ചുള്ള നിമിഷങ്ങളുടെ ചിത്രങ്ങളും മാതൃത്വത്തെ കുറിച്ചും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ മകളുടെ ജനന സമയത്തുണ്ടായ സങ്കീര്‍ണതകളെ കുറിച്ച് മനസ് തുറക്കുകയാണ് പ്രിയങ്ക. വോഗിന് നല്‍കിയ അഭിമുഖത്തിലാണ് താരം മകളെക്കുറിച്ച് പറഞ്ഞത്. മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് പ്രയങ്ക പറയുന്നു. മകളെ ജീവനോടെ തിരിച്ചുകിട്ടുമോ എന്നും പോലും ആശങ്കപ്പെട്ട സമയമായിരുന്നു അതെന്നും പ്രിയങ്ക വ്യക്താക്കുന്നു.

'അവള്‍ ജനിക്കുമ്പോള്‍ ഞാനും നിക്കും ഓപ്പറേഷന്‍ തിയേറ്ററില്‍ ഉണ്ടായിരുന്നു. തീരെ ചെറുതായിരുന്നു അവള്‍. എന്റെ കൈയിനേക്കാള്‍ ചെറുത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ മകളെ പരിപാലിച്ച നഴ്‌സുമാരെ ഞാന്‍ കണ്ടു. അവര്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. ഞാനും നിക്കും അവിടെത്തന്നെ ഉണ്ടായിരുന്നു. എന്റേയും നിക്കിന്റേയും നെഞ്ചിന്റെ ചൂടുപറ്റി അവള്‍ ഉറങ്ങി. ഓരോ ദിവസവും ഞങ്ങള്‍ അവിടെത്തന്നെ ചിലവഴിച്ചു.

ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ എനിക്ക് കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു കുഞ്ഞിനെ കിട്ടാന്‍ വാടക ഗര്‍ഭധാരണമായിരുന്നു വഴി. വാടക ഗര്‍ഭധാരണത്തിന് തയ്യാറായ സ്ത്രീ വളരെ ദയയും സ്‌നേഹവുമുള്ളവരായിരുന്നു. ആറ് മാസം ഞങ്ങളുടെ അമൂല്യമായ നിധിയെ അവര്‍ എല്ലാ രീതിയിലും സംരക്ഷിച്ചു.' പ്രിയങ്ക അഭിമുഖത്തില്‍ മനസ് തുറയ്ക്കുന്നു.

മകള്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വോഗ് മാഗസിനിലുണ്ട്. ആദ്യമായാണ് മകള്‍ക്കൊപ്പം ഒരു മാഗസിന് വേണ്ടി പ്രിയങ്ക ഫോട്ടോഷൂട്ട് നടത്തുന്നത്. രണ്ട് പേരും ചുവന്ന വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. മകളുടെ മുഖം വ്യക്തമാകാത്ത രീതിയിലുള്ളതാണ് ചിത്രങ്ങള്‍.

Content Highlights: priyanka chopra poses with daughter malti for magazine and recalls her premature birth complications


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented