'നിക്കുമായി അടുക്കുമ്പോള്‍ ഞാന്‍ മറ്റൊരു പ്രണയത്തിലായിരുന്നു,മനപ്പൂര്‍വം മാറിനില്‍ക്കാന്‍ ശ്രമിച്ചു'


2 min read
Read later
Print
Share

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും | Photo: instagram/ priyanka chopra

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തി ഇന്ത്യയുടെ അഭിമാനമായി മാറിയ നടിയാണ് പ്രിയങ്കാ ചോപ്ര. കരിയറില്‍ താരം നേടിയെടുത്ത നേട്ടങ്ങള്‍ ചെറുതല്ല. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാണ്ടികോയില്‍ പ്രധാന വേഷത്തില്‍ പ്രിയങ്ക അഭിനയിച്ചു. അത് താരത്തിന്റെ കരിയറില്‍ വന്‍ മാറ്റങ്ങളാണുണ്ടാക്കിയത്.

കരിയറിനൊപ്പം സ്വന്തം ജീവിതവും നടി കെട്ടിപ്പടുത്തത് അമേരിക്കയില്‍ നിന്നാണ്. പോപ് ഗായകന്‍ നിക് ജൊനാസിനേയാണ് പ്രിയങ്ക വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഇപ്പോഴിതാ നിക് ജൊനാസുമായുള്ള ഡേറ്റിങ് കാലത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക. നിക് ജൊനാസിനെ പരിചയപ്പെടുന്ന സമയത്ത് താന്‍ മറ്റൊരു പ്രണയബന്ധത്തിലായിരുന്നെന്ന് പ്രിയങ്ക പറയുന്നു. പ്രായവ്യത്യാസമുള്ളതിനാല്‍ നിക്കില്‍ നിന്ന് അകന്നുമാറാന്‍ താന്‍ ശ്രമിച്ചുവെന്നും പ്രിയങ്ക വെളിപ്പെടുത്തുന്നു. ആംചെയര്‍ എക്‌സ്‌പേര്‍ട്ട് എന്ന പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

'2016-ലാണ് നിക്ക് എനിക്ക് മെസ്സേജ് അയക്കുന്നത്. ആ സമയത്ത് ഞാന്‍ ഒരു പ്രണയ ബന്ധത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. മറ്റൊരാളുമായി സൗഹൃദം സ്ഥാപിക്കാന്‍ ആ സമയത്ത് തോന്നിയില്ല. അതു മാത്രമല്ല, പ്രായവ്യത്യാസവും നിക്ക് ജൊനാസുമായി അടുക്കാതിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. എനിക്ക് 35ഉം നിക്ക് ജൊനാസിന് 25ഉം ആയിരുന്നു പ്രായം. പുസ്തകം അതിന്റെ പുറംചട്ട നോക്കി വിലയിരുത്തുക എന്ന് പറയില്ലേ. അതുപോലെ ഞാന്‍ ആ ബന്ധത്തിന് അവിടെ ഫുള്‍ സ്‌റ്റോപ്പ് ഇടാന്‍ ശ്രമിച്ചു. ഇനിയും തമാശ കളിച്ചുനടക്കാന്‍ പറ്റില്ലെന്നും കുടുംബജീവിതം ഗൗരവമായി കാണേണ്ട സമയമായി എന്നുമാണ് അന്ന് ഞാന്‍ മനസിലുറപ്പിച്ചിരുന്നത്. എന്നാല്‍ 25 വയസ്സുകാരന്റെ ശരീരമുള്ള 70-കാരനാണ് നിക്ക് എന്ന് എനിക്കറിയില്ലായിരുന്നു. പ്രായത്തേക്കാള്‍ കൂടുതല്‍ പക്വത അദ്ദേഹത്തിനുണ്ടായിരുന്നു.' പ്രിയങ്ക ചിരിയോടെ പറയുന്നു.

'നിക്കുമായി അടുക്കുന്നതിന് മുമ്പുള്ള എന്റെ പ്രണയബന്ധത്തെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എതിര്‍ത്തിരുന്നു. അവര്‍ ആ ബന്ധത്തോടെ താത്പര്യം കാണിച്ചതേയില്ല. അവര്‍ എന്റേയും നിക്കിന്റേയും പൊതുസുഹൃത്തുക്കളായിരുന്നു. അവരാണ് എന്നെ നിക്കുമായി അടുപ്പിച്ചത്.

നിക്കിന്റെ സഹോദരന്‍ കെവിന്‍ ജൊനാസാണ് നിക്കിനോട് ഞാനുമായി ഫോണില്‍ ബന്ധപ്പെടാന്‍ പറഞ്ഞത്. തുടര്‍ന്ന് നിക്ക് എനിക്ക് മെസ്സേജ് അയച്ചു. അത് എനിക്ക് ഇഷ്ടമായെങ്കിലും മറ്റൊരു ബന്ധത്തില്‍ ആയതിനാല്‍ പിന്നോട്ട് വലിയാന്‍ ശ്രമിച്ചു. തുറന്ന് സമ്മതിക്കാന്‍ മടി തോന്നി. എന്നാല്‍ നിക്ക്് മെസ്സേജ് അയക്കുന്നത് തുടര്‍ന്നു. എന്റെ സോഷ്യല്‍ മീഡിയ ടീം കാണുമെന്നും ട്വിറ്ററില്‍ മെസ്സേജ് അയക്കുന്നതിന് പകരം പേഴ്‌സണല്‍ മെസ്സേജ് അയക്കാന്‍ ഞാന്‍ നിക്കിനോട് പറഞ്ഞു. പതിയെ ഞങ്ങള്‍ അടുത്തു. ഓസ്‌കാര്‍ ചടങ്ങിന് ശേഷമുള്ള പാര്‍ട്ടിയിലാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. 2017-ലെ മെറ്റ് ഗലയിലും ഒരുമിച്ച് പങ്കെടുത്തു. 2018 മെയിലാണ് ആദ്യമായി ഡേറ്റിങ്ങിന് പോയത്. ഒടുവില്‍ അതേ വര്‍ഷം ഡിസംബറില്‍ വിവാഹിതരാകുകയും ചെയ്തു.' പ്രിയങ്ക പോഡ്കാസ്റ്റ് ഷോയില്‍ പറയുന്നു.

2022 ജനുവരിയില്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ലോസ് ആഞ്ചലീസിലെ ആഡംബര ഭവനത്തിലാണ് പ്രിയങ്ക താമസിക്കുന്നത്. ഏഴ് ബെഡ് റൂമുകളും 11 ബാത്ത്‌റൂമുകളുമുള്ള ഈ ബംഗ്ലാവിന് 144 കോടി രൂപ വില വരും.

Content Highlights: priyanka chopra opens up about her relationship with nick jonas

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമെത്തി; താരസമ്പന്നമായി എംഎ യൂസഫലിയുടെ സഹോദരപുത്രിയുടെ വിവാഹം

Jun 5, 2023


neha

കളിക്കൂട്ടുകാരിയെ കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; 18 വര്‍ഷത്തിന് ശേഷം കൂടിച്ചേരല്‍

Jun 4, 2023


viral dance

1 min

സാരിയുടുത്ത് ഹൈഹീൽസ് ഇട്ട് ബ്രേക്ഡാൻസ്; ആത്മവിശ്വാസം അപാരമെന്ന് കമന്റുകൾ

Jun 2, 2023

Most Commented