'അധികം പ്രായവ്യത്യാസം പാടില്ല'; രണ്ടാമത്തെ കുഞ്ഞിനായുള്ള പ്രതീക്ഷ പങ്കുവെച്ച് പ്രിയങ്കയും നിക്കും


വാടക ഗര്‍ഭധാരണത്തിലൂടെയാകും രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കുകയെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നു

പ്രിയങ്കാ ചോപ്രയും നിക് ജൊനാസും മകൾക്കൊപ്പം | Photo: instagram/ priyanaka chopra

ണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷ പങ്കിട്ട് നടി പ്രിയങ്കാ ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസും. മകള്‍ മാല്‍തി മേരിയുമായി അധികം പ്രായവ്യത്യാസമില്ലാതെ രണ്ടാമത്തെ കുഞ്ഞ് വളരണമെന്നാണ് ഇരുവരുടേയും ആഗ്രഹം. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഇരുവരുടേയും മൂത്ത മകള്‍ മാല്‍തിക്ക് ആറു മാസം പൂര്‍ത്തിയായത്.

വാടക ഗര്‍ഭധാരണത്തിലൂടെയാകും രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കുകയെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നു. താനും സഹോദരങ്ങളുമായി വലിയ ആത്മബന്ധമാണുള്ളതെന്നും തന്റേയും സഹോദരങ്ങളുടേയും മക്കളും അതുപോലെയാകണമെന്നുമാണ് നിക് ജൊനാസിന്റെ കാഴ്ച്ചപ്പാടെന്ന് പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.

നിക്കിന്റെ സഹോദരന്‍ കെവിനും ഭാര്യ ഡാനിയേലിനും രണ്ട് പെണ്‍മക്കളാണുള്ളത്. മറ്റൊരു സഹോദരന്‍ ജോ ജൊനാസിനും ഭാര്യ സോഫി ടേണറിനും ഒരു മകളുണ്ട്.

ഈ വര്‍ഷം ജനുവരി 22-നാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗര്‍ഭധാരണത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവന്‍ പേര്.

Content Highlights: priyanka chopra and nick jonas planning for more kids

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented