പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജൊനാസും മകൾ മാൽതിക്കൊപ്പം മുംബൈയിൽ/ പ്രിയങ്ക അംബാനി കൾച്ചറൽ സെന്ററിന്റെ പരിപാടിക്കെത്തിയപ്പോൾ | Photo: ANI/ PTI
അമ്മയുടെ നാട് ആദ്യമായി കണ്ട് നടി പ്രിയങ്കാ ചോപ്രയുടെ മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസ്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് മാല്‍തിക്കും ഭര്‍ത്താവ് നിക്ക് ജൊനാസിനുമൊപ്പം പ്രിയങ്ക മുംബൈ വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. ഒരു വയസ്സുകാരിയായ മാല്‍തി ആദ്യമായാണ് ഇന്ത്യയില്‍ വരുന്നത്.
പിങ്കും മജന്ത നിറവും ചേര്‍ന്ന കോഓര്‍ഡ് സെറ്റാണ് പ്രിയങ്ക ധരിച്ചിരുന്നത്. മുംബൈയിലെ ചൂട് കൂടി പരിഗണിച്ചാണ് പ്രിയങ്ക ഈ സ്റ്റൈല്‍ തിരഞ്ഞെടുത്തത്. ഇതിനൊപ്പം കൂളിങ് ഗ്ലാസും ധരിച്ച് താരം കൂടുതല്‍ സ്റ്റൈലിഷായി. പോപ്പ് ഗായകനായ ഭര്‍ത്താവ് നിക്ക് ജൊനാസ് ഡെനിം ജീന്‍സും നേവി ബ്ലൂ ഹൂഡിയുമാണ് ധരിച്ചിരുന്നത്. ഒപ്പം ബേസ്‌ബോള്‍ ഹാറ്റും കൂളിങ് ഗ്ലാസും ഉണ്ടായിരുന്നു.
പ്രിയങ്കയുടെ ഇന്ത്യയിലെ ആദ്യ പരിപാടി അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു. വെള്ളിയാഴ്ച്ച രാത്രി നടന്ന ചടങ്ങില്‍ ഗ്ലാമറസ് ലുക്കിലാണ് നടി നിക്ക് ജൊനാസിനൊപ്പം എത്തിയത്. സുതാര്യമായ, ഡീപ് നെക്ക് സില്‍വര്‍ ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം.
കസിന്‍ സിസ്റ്ററും ബോളിവുഡ് നടിയുമായ പരിണീതി ചോപ്രയുടെ വിവാഹത്തിലും പ്രിയങ്കയും കുടുംബവും പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും പരിണീതി ചോപ്രയും തമ്മിലുള്ള വിവാഹം ഉടനേയുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
.jpg?$p=b3d4c85&&q=0.8)
.jpg?$p=dcfc08c&&q=0.8)
Content Highlights: priyanka chopra and nick jonas bring daughter malti to India for the first time
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..