മുത്തശ്ശിക്കഥയല്ല, ഇത് നടന്നത്‌;മന്ത്രവാദിയായ കാമുകനെ സ്വന്തമാക്കാന്‍ കൊട്ടാരം ഉപേക്ഷിച്ച് രാജകുമാരി


മാർത്ത ലൂയിസും ഡ്യൂറെക് വെററ്റും | Photo: instagram/ iam_marthalouise

പ്രണയത്തിനായി രാജകൊട്ടാരം ഉപേക്ഷിച്ചിറങ്ങുന്ന രാജകുമാരനേയും രാജകുമാരിയേയുമെല്ലാം നമ്മള്‍ പല കഥകളിലും കേട്ടിട്ടുണ്ടാകും. കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞുതന്ന കഥകളില്‍ പലപ്പോഴും ഈ രംഗങ്ങള്‍ വന്നിട്ടുണ്ടാകും. എന്നാല്‍, യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയൊരു പ്രണയം സംഭവിച്ചിരിക്കുകയാണ്. കാമുകനെ സ്വന്തമാക്കാനായി രാജകൊട്ടാരവും പദവിയും ഉപേക്ഷിച്ചിരിക്കുകയാണ് നോര്‍വീജിയന്‍ രാജകുമാരിയായ മാര്‍ത്ത ലൂയിസ്.

മന്ത്രവാദിയും സ്വയംപ്രഖ്യാപിത വൈദ്യനുമായ ഡ്യൂറെക് വെററ്റുമായി ഒരുമിച്ച് ജീവിക്കാനാണ് മാര്‍ത്ത കൊട്ടാരം വിട്ടിറങ്ങിയത്. അമേരിക്കയ്ക്കാരനായ ഡ്യറെകുമായി കഴിഞ്ഞ ജൂണില്‍ മാര്‍ത്തയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ കൊട്ടാരത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ഇരുവര്‍ക്കും കൊട്ടാരത്തില്‍ എന്ത് പദവി നല്‍കുമെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച്ച താന്‍ രാജകുമാരി എന്ന പദവി ഉപേക്ഷിക്കുകയാണെന്ന് മാര്‍ത്ത അറിയിക്കുകയായിരുന്നു. 'ഇപ്പോള്‍ മുതല്‍ ഞാന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നില്ല. രാജകുടുംബത്തിന്റെ സമാധാനത്തെ പറ്റി ആലോചിച്ചാണ് തീരുമാനം. '51-കാരിയായ മാര്‍ത്ത വ്യക്തമാക്കി.



മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വാര്‍ത്ത ശരിയാണെന്ന് രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജപദവിയോ രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളോ സോഷ്യല്‍ മീഡിയയില്‍ ഒന്നിനുവേണ്ടിയും മാര്‍ത്ത ഉപയോഗിക്കില്ലെന്നും കൊട്ടാരം വ്യക്തമാക്കി.

നേരത്തെ മാര്‍ത്തയും ഡ്യുറെക്കും വിവിധ തരത്തിലുള്ള ചികിത്സാരീതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. രാജപദവി ഉപയോഗിച്ചായിരുന്നു സമാന്തര ചികിത്സാരീതികള്‍ ഇവര്‍ മാര്‍ക്കറ്റ് ചെയ്തിരുന്നത്. ആദ്യ വിവാഹത്തില്‍ മാര്‍ത്തയ്ക്ക് മൂന്നു മക്കളുണ്ട്. ഡ്യുറെക്കുമായുള്ള വിവാഹശേഷം അവര്‍ കാലിഫോര്‍ണിയയിലേക്ക് താമസം മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: princess martha louise of norway gives up royal duties to run business with shaman fiance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented