പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥപറഞ്ഞ് കുരുന്നുകള്‍ക്കിടയില്‍ താരമായി സായി ശ്വേത ടീച്ചര്‍


ടീച്ചറുടെ മുമ്പില്‍ കുട്ടികളുണ്ടോ എന്ന് പരിപാടി കാണുന്നവര്‍പോലും സംശയിച്ചുപോകുന്ന തരത്തിലായിരുന്നു അവതരണം.

-

പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥയുമായി സായി ശ്വേതയെന്ന അധ്യാപിക പ്രിയങ്കരിയായി. തിങ്കളാഴ്ച ഓണ്‍ലൈനില്‍ വിദ്യാരംഭം കുറിച്ച ഒന്നാംക്ലാസിലെ കുരുന്നുകള്‍ക്കാണ് സായിശ്വേത വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസെടുത്തത്. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ വി.വി.എല്‍.പി. സ്‌കൂളിലെ അധ്യാപകയാണിവര്‍.

അധ്യാപനത്തില്‍ ഒരുവര്‍ഷത്തെ അനുഭവം മാത്രമുള്ള സായിശ്വേത മികച്ച അവതരണത്തിലൂടെയാണ് കുരുന്നുകളുടെയും രക്ഷിതാക്കളുടെയും മനംകവര്‍ന്നത്. ഒന്നാം ക്ലാസുകാരില്ലാത്ത വീട്ടുകാര്‍പോലും ക്ലാസ് സശ്രദ്ധം കണ്ടിരുന്നാസ്വദിച്ചു. ക്ലാസ് ആരംഭിച്ചതോടെ വീടുകളിലെ മുതിര്‍ന്നവരും ടി.വി.ക്കു മുമ്പിലെത്തി. കണ്‍മുന്നില്‍ ടീച്ചറെന്നപോലെ വീടുകള്‍ക്കകത്തിരുന്ന് കുഞ്ഞുങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു.ടീച്ചറുടെ മുമ്പില്‍ കുട്ടികളുണ്ടോ എന്ന് പരിപാടി കാണുന്നവര്‍പോലും സംശയിച്ചുപോകുന്ന തരത്തിലായിരുന്നു അവതരണം. പിന്നീട് സാമൂഹികമാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ് ഈ അധ്യാപിക. മുതുവടത്തൂര്‍ സ്‌കൂളിലെത്തി നാലുദിവസം മുമ്പാണ് വിക്ടേഴ്‌സ് ചാനല്‍ അധികൃതര്‍ ശ്വേതയുടെ ക്ലാസ് ചിത്രീകരിച്ചത്. സംസ്ഥാനത്തെ 'അധ്യാപകക്കൂട്ടം' വാട്‌സാപ്പ് ഗ്രൂപ്പിലിട്ട കഥയുടെ വീഡിയോ ആണ് ശ്വേതയെ വിക്ടേഴ്‌സ് ചാനലിലെത്തിച്ചത്. വീഡിയോ പിന്നീട് അധ്യാപകക്കൂട്ടം ബ്ലോഗിലേക്കിട്ടു. ഇത് ഉന്നതവിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നവാഗതരെ സ്വാഗതംചെയ്യാന്‍ ഈ അധ്യാപികയ്ക്കു ഭാഗ്യംതെളിഞ്ഞത്.

സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മുതുവടത്തൂര്‍ സ്വദേശി ദിലീപാണ് ഭര്‍ത്താവ്.

Content Highlights: primary school teacher Sai Shweta who started online classes becomes a star among kids


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented