ഫ്രാൻസിസ് മാർപ്പാപ്പ | Photo: A.P.
വത്തിക്കാന്‍ സിറ്റി: സ്ത്രീകളെ വേദനിപ്പിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ശനിയാഴ്ച കുര്‍ബാന മധ്യേ നടത്തിയ പുതുവത്സരദിന സന്ദേശത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്.
മാതൃത്വത്തെക്കുറിച്ചും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുമാണ് പ്രസംഗത്തില്‍ മാര്‍പാപ്പ ഊന്നല്‍ നല്‍കിയത്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം ലോകത്തെ ഒന്നിച്ച് നിലനിര്‍ത്തുന്നത് സ്ത്രീകളാണെന്നും സ്വന്തം ജീവന് ത്വജിക്കുന്നവരാണ് അമ്മമാരെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി കൂട്ടായി ശ്രമിക്കണമെന്നും പോപ് പറഞ്ഞു.
എത്രയധികം അതിക്രമങ്ങളാണ് സ്ത്രീകള്‍ക്കെതിരേ നടക്കുന്നത്. മതി,ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണ് സ്ത്രീകളെ വേദനിപ്പിക്കുന്നത്-ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരേ അക്രമം നടത്തുന്ന പുരുഷന്മാര് പൈശാചികമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് ഒരു ഇറ്റാലിയന്‍ ടെലിവിഷന്‍ പരിപാടിക്കിടെ മാര്‍പാപ്പ പറഞ്ഞിരുന്നു.
Content highlights: pope francis on harassment against women and mothers, its insult to god
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..