ബ്രിട്നി സ്പിയേഴ്സ് | Photo: instagram.com/p/CTA1cQGPXw1/
പ്രസിദ്ധ പോപ് ഗായിക ബ്രിട്നി സ്പിയേഴ്സും പങ്കാളി സാം അസ്ഖരിയും ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. 40-കാരിയായ ബ്രിട്നി ഗർഭിണിയാണെന്ന വിവരം ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. മുൻഭർത്താവ് കെവിൻ ഫെഡെർലിനിൽ ബ്രിട്നിക്ക് 16-ഉം 15-ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട്.
കഴിഞ്ഞ 13 കൊല്ലമായി അച്ഛന് ജെയ്മി സ്പിയേഴ്സിനായിരുന്നു സാമ്പത്തികകാര്യങ്ങളിലടക്കം ബ്രിട്നി സ്പിയേഴ്സിന്റെ രക്ഷാകർതൃത്വചുമതല. ബ്രിട്നി മാനസികപ്രശ്നങ്ങള്‍ നേരിടുന്നുവെന്നു കാട്ടിയാണ് വിവാദ നിയമവ്യവസ്ഥപ്രകാരം ജെയ്മി അവരുടെ സാമ്പത്തികകാര്യങ്ങളടക്കം നിയന്ത്രിച്ചത്.
എന്നാല്‍, അച്ഛന് ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ രക്ഷാകര്ത്തൃത്വത്തില്നിന്ന് തന്നെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിച്ചു. ഏറെനാളത്തെ നിയമപോരാട്ടത്തിനൊടുവിൽ അച്ഛനെ കോടതി രക്ഷാധികാരി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.
അച്ഛന്റെ സംരക്ഷണത്തിലായിരുന്ന സമയത്ത് താൻ ഗർഭനിരോധനമാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതയായെന്നും വീണ്ടും അമ്മയാകണമെന്ന തന്റെ ആഗ്രഹത്തെ അതു തടഞ്ഞെന്നും ബ്രിട്നി കോടതിയിൽ വികാരനിർഭരമായി പറഞ്ഞിരുന്നു. സാമിൽ കുഞ്ഞു ജനിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും അവർ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, പാപ്പരാസികളെ ഒഴിവാക്കാൻ പരമാവധി വീട്ടിൽതന്നെ സമയം ചെലവിടുമെന്നും എല്ലാ ദിവസവും യോഗ ശീലമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇൻസ്റ്റാഗ്രാം കുറിപ്പിൽ ബ്രിട്നി പറഞ്ഞു.
Content Highlights: pop singer, britney spears pregnant, controversial guardianship ends
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..