പ്രതീകാത്മക ചിത്രം | Photo: Getty Images
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ ടോയ്ലറ്റ് വേണോ? ഏറെക്കാലമായി ചര്‍ച്ച നടക്കുന്ന വിഷയമാണിത്. ഇതിനിടെ തങ്ങളുടെ പൊതുടോയ്ലറ്റുകളുടെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയിരിക്കുകയാണ് ലണ്ടനിലെ ഒരു തിയേറ്റര്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ ടോയ്ലറ്റുകള് നല്‍കാതെ രണ്ടുകൂടി ഒന്നിപ്പിച്ച് നല്‍കിയിരിക്കുകയാണ് അവര്‍. ലണ്ടനിലെ പ്രസിദ്ധമായ പ്ലേഹൗസ് തിയേറ്ററാണ് യൂണിസെക്സ് ടോയ്ലറ്റുകള്ക്ക് തുടക്കമിട്ടിരിക്കുന്നത്. ടോയ്ലറ്റുകളിലും 'ലിംഗസമത്വം' ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തിയേറ്റര്‍ ഉടമകള്‍ അവകാശപ്പെട്ടു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കൂടി ഉള്‍ക്കൊള്ളിച്ചാണ് തങ്ങള്‍ ഇങ്ങനൊരു മാറ്റം കൊണ്ടുവന്നതെന്ന് അവര്‍ വിശദീകരിച്ചു.
എന്നാല്‍, കഴിഞ്ഞദിവസം പ്ലേഹൗസ് തിയേറ്ററില്‍ പരിപാടി കാണാനെത്തിയവര്‍ തങ്ങളുടെ ദേഷ്യം ട്വിറ്ററിലാണ് തീര്‍ത്തത്. വിഷയത്തില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്വിറ്റര്‍ സാക്ഷ്യം വഹിക്കുന്നത്.
''പ്ലേഗ് പോലെയുള്ള പൊതുടോയ്ലറ്റുകള് പതിവായി ഒഴിവാക്കുകയാണ് ഞാന്‍ ചെയ്യാറ്. കാരണം, അവ വളരെയധികം വെറുപ്പുളവാക്കുന്നു. എന്നാല്‍, എപ്പോഴെങ്കിലും അത് ഉപയോഗിക്കേണ്ടി വന്നാല്‍ അത് അപരിചിതരായ പുരുഷന്മാരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല''-ജെന്‍ എന്ന സ്ത്രീ ട്വിറ്ററില്‍ കുറിച്ചു.
''പുരുഷന്മാര് ഉപയോഗിക്കുന്ന ടോയ്ലറ്റ് സ്ത്രീകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത് ലോകം മുന്നോട്ട് കുതിക്കുന്നുവെന്നതിന്റെ സൂചനയല്ല. അത് പിന്നോക്കം പോകലാണ്''-മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.
ബ്രിട്ടനിലെ പ്രമുഖ വാര്‍ത്താ ചാനലായ ഐ.ടി.വി.യിലെ ദിസ് മോണിങ് പരിപാടിയില്‍ വിഷയം ചര്‍ച്ചയായി. ബ്രിട്ടനിലെ പ്രമുഖ റേഡിയോ അവതാരകയും പൊളിറ്റിക്കല്‍ ജേണലിസ്റ്റുമായ ഹാര്‍ട്ലി ബ്രൂവറും മാത്യു റൈറ്റുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ജൂലിയ ഇത് ഒരു വിഡ്ഢിത്വമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ നമ്മുടെ വീട്ടിലെ ടോയ്ലറ്റ് പോലെ തന്നെ ഇതിനെയും കരുതാമെന്ന് മാത്യു പറഞ്ഞു.
''എനിക്ക് 15 വയസ്സുള്ള മകളുണ്ട്. അവള് ടോയ്ലറ്റില് പോകുമ്പോള്‍ താന്‍ സുരക്ഷിതമായ സ്ഥലത്താണെന്ന് അവള് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതായി ജൂലിയ പറഞ്ഞു. എന്നാല്‍, എനിക്ക് ജൂലിയയെ അറിയില്ലെന്നും പക്ഷേ, എന്റെ വീട്ടില്‍ ലിംഗ സമത്വമുള്ള ടോയ്ലറ്റാണ് ഉള്ളത്. സ്ത്രീകളും പുരുഷന്മാരും ഇത് യാതൊരുതടസ്സവുമില്ലാതെ ഉപയോഗിക്കുന്നു''-മാത്യു വ്യക്തമാക്കി.
തങ്ങള്‍ക്ക് മറ്റൊരു ഓപ്ഷനുമില്ലാതെ തീരുമാനമെടുത്ത തിയേറ്ററിനെതിരേ വലിയ രോക്ഷമാണ് സ്ത്രീകള്‍ പ്രകടിപ്പിക്കുന്നത്. ടിക്കറ്റുകള്‍ക്കായി വളരെ വലിയ തുക ചെലവാക്കിയിട്ടും ഇത്തരമൊരു തീരുമാനമെടുത്തത് വളരെ മോശമായി പോയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: unisex toilets, play house theater at london, twitter divides
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..