'മാംസം കഴിക്കുന്ന പുരുഷന്‍മാര്‍ക്ക് സ്ത്രീകള്‍ സെക്‌സ് നിഷേധിക്കണം'; വിചിത്ര നിര്‍ദേശവുമായി പെറ്റ


പ്രതീകാത്മക ചിത്രം | Photo: AFP

മാംസാഹാരത്തിനെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആഗോള മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റ (പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്). മാംസം കഴിക്കുന്ന പുരുഷന്‍മാര്‍ക്കൊപ്പം ലൈംഗിക ബന്ധംപാടില്ലെന്നും അവര്‍ക്ക് സെക്‌സ് നിഷേധിക്കണമെന്നും സംഘടന സ്ത്രീകളോട് ആഹ്വാനം ചെയ്തു. പെറ്റയുടെ ജര്‍മന്‍ പ്രതിനിധി ഡോക്ടര്‍ കാരിസ് ബെനറ്റാണ് ഇക്കാര്യം ടൈംസ് റേഡിയോയിലൂടെ വ്യക്തമാക്കിയത്.

ശാസ്ത്ര മാസികയായ പ്ലോസ് വണ്ണില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടിയാണ് പെറ്റയുടെ ഈ വിചിത്ര നിര്‍ദേശം. പഠനം അനുസരിച്ച് സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് കാലാവസ്ഥാ ദുരന്തങ്ങള്‍ക്ക് കാരണക്കാരാകുന്നത്. മാംസാഹാര ശീലം വഴി 41 ശതമാനം അധികം ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തിന് ഇടയാക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നുണ്ടെന്നും പെറ്റ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മാംസം ചുട്ടുകഴിക്കുന്ന പുരുഷന്‍മാരേയാണ് പ്രധാനമായും പെറ്റ വിമര്‍ശിക്കുന്നത്. 'ബിയര്‍ ബോട്ടില്‍ കൈയില്‍ പിടിച്ച്, വില കൂടിയ ഗ്യാസ് ഗ്രില്ലുകളില്‍ പുരുഷന്‍മാര്‍ മാംസം പാചകം ചെയ്യുന്നു. ഇറച്ചി തിന്നുന്നതുകൊണ്ട് തങ്ങളുടെ പൗരുഷം തെളിയിക്കാന്‍ ആകുമെന്നാണ് ഈ ബാര്‍ബെക്യൂ മാസ്റ്റര്‍മാരുടെ വിചാരം. ഇതു മൃഗങ്ങളെ മാത്രമല്ല, ഭൂലോകത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു.' പെറ്റ കുറ്റപ്പെടുത്തുന്നു.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുരുഷന്‍മാര്‍ക്ക് 41 ശതമാനം ഇറച്ചി നികുതിയും ഏര്‍പ്പെടുത്തണമെന്നും പെറ്റ ആവശ്യപ്പെടുന്നു. പെറ്റയുടെ പ്രസ്താവനയ്‌ക്കെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്.


Content Highlights: PETA asks women to save the world by going on a sex strike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented