തത്തയെ പേടിച്ച് വീണ ഡോക്ടര്‍ക്ക് പരിക്ക്; ഉടമസ്ഥന് 74 ലക്ഷം രൂപ പിഴ വിധിച്ച് കോടതി


മക്കോവോ തത്ത | Photo: PTI

മ്മള്‍ പല തരത്തിലുള്ള മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്താറുണ്ട്. ഇതില്‍ മിക്കവര്‍ക്കും വളര്‍ത്തു നായകളും പൂച്ചകളുമാണുള്ളത്. എന്നാല്‍ തത്തയുള്‍പ്പെടേയുള്ള പക്ഷികളെ വീട്ടില്‍ വളര്‍ത്തുന്നവരും കുറവല്ല. ഇത്തരത്തില്‍ മക്കോവോ ഇനത്തില്‍പെട്ട തത്തയെ വളര്‍ത്തിയ ഒരാള്‍ക്ക് ലഭിച്ചത് 74 ലക്ഷം രൂപ പിഴയും രണ്ട് മാസം തടവ് ശിക്ഷയുമാണ്. തായ്‌വാനിലാണ് സംഭവം. പ്ലാസ്റ്റിക് സര്‍ജനായ ഡോ ലിന്‍ ആണ് അയല്‍ക്കാരനായ ഹുവാങ്ങിനെതിരേ കേസ് കൊടുത്തത്.

ഈ തത്ത തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഡോക്ടറെ വീഴ്ത്തിയതിനെ തുടര്‍ന്ന് തായിനന്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഡോക്ടറുടെ തോളില്‍ വന്നിരുന്ന ഈ തത്ത വലിയ ചിറകുകള്‍ ശക്തമായി വീശിയതോടെ അദ്ദേഹം പേടിച്ച് താഴെ വീഴുകയായിരുന്നു. വീഴ്ച്ചയില്‍ ഡോക്ടറുടെ ഇടുപ്പെല്ല് പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്തു. ഇതോടെ ശസ്ത്രക്രിയക്ക് വിധേയനായ ഡോക്ടര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി.

ഡോക്ടര്‍ക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടിവന്നു. ഒരാഴ്ച്ച ആശുപത്രിയിലും ചെലവഴിക്കേണ്ടി വന്നു. ഇത്രയും കാലം ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. കൂടാതെ പ്ലാസ്റ്റിക് സര്‍ജന്‍ ആയതിനാല്‍ മണിക്കൂറുകളോളം നിന്ന് ശസ്ത്രക്രിയ നടത്തേണ്ടിവരും. എന്നാല്‍ ഈ അപകടത്തിന് ശേഷം ഇത്രയും സമയം നില്‍ക്കാനുള്ള ശേഷി ഡോക്ടര്‍ക്ക് നഷ്ടപ്പെട്ടു. കൂടുതല്‍ സമയം നിന്ന് ജോലി ചെയ്യുമ്പോഴേക്കും മരവിപ്പ് അനുഭവപ്പെടുന്നുവെന്നും ഡോക്ടറുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചതായി തായ്‌വാന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

തത്തയുടെ ഉടമസ്ഥനായ ഹുവാങ്ങിന്റെ അശ്രദ്ധയാണ് ഈ അപകടത്തിലേക്ക് നയിച്ചതെന്നും 40 സെന്റി മീറ്റര്‍ ഉയരവും ചിറകുകളുടെ നീളം 60 സെന്റി മീറ്ററുമുള്ള മക്കോവോ തത്തയെ വളര്‍ത്തുമ്പോള്‍ ഉടമസ്ഥന്‍ ആവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമായിരുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു.


Content Highlights: parrot owner fined rs 74 lakh after bird injures doctor in taiwan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented