.
2023-ലെ കളര്‍ ഓഫ് ദി ഇയര്‍ എന്താണെന്ന് അറിയേണ്ടേ? വീവ മജെന്താ എന്ന നിറമാണ് ദ പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2023-ന്റെ നിറമായി പ്രഖ്യാപിച്ചിരിക്കുന്നത്. കളര്‍ രജിസ്ട്രറി കമ്പനിയായ പാന്റോണ്‍ അതത് വര്‍ഷത്തെ നിറങ്ങളെ മുന്‍കൂട്ടി പ്രഖ്യാപിക്കാറുണ്ട്.
2022-ല്‍ വെരി പെരിയായിരുന്നു കളര്‍ ഓഫ് ദി ഇയറായി തിരെഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ അത് വീവ മജെന്തയെന്ന നിറമാണ്. ഫാഷന്‍ ലോകത്തേയും പുത്തന്‍ ഉത്പന്നങ്ങളിലുമെല്ലാം ഇനി ഈ നിറം പ്രതിഫലിയ്ക്കും. ദൃഢവും ശക്തവുമായ നിറമായതിനെ വിശേഷിപ്പിക്കുന്നു.റാംപ് വേകളും ഹോം ഡെക്കോറുകളും വാര്ഡ്രോബുമെല്ലാം ഈ നിറവും ഇനി നിറയും.
കോസ്മെറ്റിക്, ഫാഷന്‍, വ്യവസായങ്ങള്‍ക്കായി നിറചാര്ട്ടുകള് നിര്‍മ്മിക്കുന്ന ഒരു വാണിജ്യ പ്രിന്റിംഗ് കമ്പനിയായി 1950-കളിലാണ് പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. ചുവന്ന നിറത്തിന്റെ വകഭേദങ്ങളില്‍ നിന്നും സൃഷ്ടിച്ചെടുത്തതാണ് പുതിയ നിറമായ വീവ മജെന്ത.
കോവിഡാനന്തര കാലം നേരിടുന്നത് തികച്ചും പുതിയ വെല്ലുവിളികളാണ്. വെല്ലുവിളികളുടേയും പരീക്ഷണങ്ങളുടേയും കാലത്ത് പരീക്ഷണാത്മകമായ നിറം അവര്‍ അവതരിപ്പിക്കുകയായിരുന്നു. ശക്തവും ശുഭാപ്തിവിശ്വാസമുള്ള നിറമായും ഇതിന് വിശേഷിപ്പിക്കുന്നുണ്ട്.
വീവ മജെന്തയിലുള്ള വസ്ത്രങ്ങള്‍ ഇതിനകം ഫാഷന്‍ ലോകത്ത് സജീവമാണ്.രണ്‍പൂര്‍ കപൂറും ശില്പ ഷെട്ടിയുമെല്ലാം ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇനി പുത്തന്‍ പരീക്ഷണങ്ങള്‍ക്കായി വീവ മജെന്ത തിരഞ്ഞെടുക്കാം.അതെ ഇത് ഭാവിയുടെ നിറമാണ്.
Content Highlights: Pantone, Viva Magenta,color of the year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..