Photo: twitter.com|MFChaudhryy
മുസ്ലീം വിവാഹങ്ങളില്‍ വരന് വധുവിന് നല്‍കാനായി നിശ്ചയിക്കുന്ന വിവാഹമൂല്യമാണ് മഹര്‍. പാക്കിസ്താനി സ്വദേശിനിയായ നൈല ഷമല്‍ എന്ന യുവതി ആവശ്യപ്പെട്ട മഹര്‍ സ്വര്‍ണമോ പണമോ ഒന്നുമല്ല. ഒരു ലക്ഷം രൂപയ്ക്കുള്ള പുസ്തകങ്ങളാണ് നൈല ഭാവി വരനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിവാഹവേഷത്തില്‍ ബുക്ക് ഷെല്ഫിന് മുന്നില്‍ നിന്ന് നൈല സംസാരിക്കുന്ന വീഡിയോ വൈറലാകുകയാണ്. എഴുത്തുകാരി കൂടിയായ നൈല വിവാഹവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് പുസ്തകങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നൈലയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
' ഒരു ലക്ഷം രൂപ വിലവരുന്ന പുസ്തകങ്ങളാണ് ഞാന്‍ മഹറായി ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഒരു കാരണം, രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം വിലയേറിയ സമ്മാനങ്ങള്‍ നല്കാന് കഴിയില്ല എന്നതാണ്. മറ്റൊന്ന്, സമൂഹത്തിലെ തെറ്റായ പ്രവണതകളെ ഇല്ലാതാക്കണം എന്നതും'. വീഡിയോയില്‍ നൈല പറയുന്നു. മാത്രമല്ല ഒരു എഴുത്തുകാരി എന്ന നിലയില്‍ തനിക്കേറ്റവും പ്രിയപ്പെട്ടത് പുസ്തകങ്ങളാണെന്നും നൈല പറയുന്നുണ്ട്. എഴുത്തുകാര്‍ തന്നെ പുസ്തകങ്ങളുടെ മൂല്യം മനസ്സിലാക്കുന്നില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് അത് എങ്ങനെ മനസ്സിലാകുമെന്നും നൈല ചോദിക്കുന്നു.
Content Highlights: Pakistani Bride Asks For Books Worth Rs one Lakh As Meher
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..