'ഇന്ത്യൻ വധു'വിനെപ്പോൽ അണിഞ്ഞൊരുങ്ങി; ട്രോളുകൾക്ക് മറുപടിയുമായി പാക് നടി


1 min read
Read later
Print
Share

ഉഷ്ണ ഷായുടെ വിവാഹ ചിത്രങ്ങൾ

പാകിസ്താൻ നടി ഉഷ്ണ ഷായുടെ വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ നിറഞ്ഞിരുന്നു. ​ഗോൾഫറായ ഹംസ അമിൻ ആണ് ഉഷ്ണയുടെ വരൻ. വിവാഹചിത്രങ്ങൾ പങ്കുവെച്ചതിനു പിന്നാലെ നിരവധി വിമർശനങ്ങളും ട്രോളുകളും ഉഷ്ണയെ തേടിയെത്തിയിരുന്നു. 'ഇന്ത്യൻ വധു'വിനെപ്പോലെ അണിഞ്ഞൊരുങ്ങി എന്നതായിരുന്നു അതിൽ പ്രധാനം. ഒടുവിൽ അത്തരം കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഉഷ്ണ ഇപ്പോൾ.

പാക് ലേബലായ വാർഥ സലീമിൽ നിന്നുള്ള ബ്രൈഡൽ ലെഹം​ഗയാണ് ഉഷ്ണ വിവാഹത്തിന് ധരിച്ചത്. ചുവപ്പു നിറത്തിലുള്ള എംബ്രോയ്ഡറിയാൽ സമൃദ്ധമായ ലെഹം​ഗയ്ക്ക് അഭിനന്ദനങ്ങളും ഏറെ ലഭിച്ചിരുന്നു. ലെഹം​ഗയ്ക്ക് ചേരുന്ന ചുവപ്പു വളകളും ജിമുക്കിയും ചോക്കറുമൊക്കെയാണ് ആഭരണമായി ഉഷ്ണ അണിഞ്ഞത്. എന്നാൽ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ഉഷ്ണ ഇന്ത്യൻ വധുവിനെപ്പോലെ ആകാൻ ശ്രമിക്കുന്നു എന്നു പറഞ്ഞ് ട്രോളുകൾ വന്നുതുടങ്ങി.

പാക് സംസ്കാരം എന്നുപറഞ്ഞ് ഇവർ‌ ഇന്ത്യൻ സംസ്കാരമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും ഇത് അം​ഗീകരിക്കാനാവുന്നതല്ല എന്നുമൊക്കെ കമന്റുകൾ വന്നു. പാക് നടിയായ ഉഷ്ണ എന്തിന് ഇന്ത്യൻ വധുവിനെപ്പോൽ അണിഞ്ഞൊരുങ്ങി എന്നുമൊക്കെ ചോദ്യങ്ങൾ ഉയർന്നു. ഇതോടെയാണ് ഉഷ്ണ തന്നെ ഇക്കൂട്ടർക്ക് മറുപടിയുമായി എത്തിയത്.

ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ഇത്തരം കമന്റുകൾ ചെയ്തവർക്ക് ഉഷ്ണ മറുപടിയുമായി എത്തിയത്. തന്റെ ഡ്രസ്സിന് പ്രശ്നങ്ങൾ ഉള്ളവർ അറിയാൻ, നിങ്ങൾ കല്ല്യാണത്തിന് ക്ഷണിക്കപ്പെടുകയോ, തന്റെ വസ്ത്രത്തിന് പണമടയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ഉഷ്ണ കുറിച്ചു. തന്റെ ആഭരണവും വസ്ത്രവുമൊക്കെ തീർത്തും പാകിസ്താനി ശൈലിയിൽ ഉള്ളതാണെന്നും എന്നാൽ തന്റെ ഹൃദയം പകുതി ഓസ്ട്രിയൻ ആണെന്നും ഉഷ്ണ കുറിച്ചു.

Content Highlights: pakistani actress ushna shah reacts after getting trolled for wearing indian style bridal lehenga

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anushka sharma

2 min

'സിനിമയേക്കാള്‍ മകള്‍ക്കാണ് എന്നെ കൂടുതല്‍ ആവശ്യം, കോലിയുടെ ഓര്‍മശക്തിയാണ് എന്നെ ആകര്‍ഷിച്ചത്'

May 27, 2023


lintu rony

എട്ടു വര്‍ഷത്തെ കാത്തിരിപ്പ്; ആദ്യത്തെ കുഞ്ഞിനെ വര്‍വേല്‍ക്കാന്‍ ഒരുങ്ങി നടി ലിന്റുവും ഭര്‍ത്താവും

May 26, 2023


britney spears

1 min

'കാലം മുറിവുകളുണക്കും, 14 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയ്‌ക്കൊപ്പം സന്തോഷത്തോടെ കാപ്പി കുടിച്ചു'

May 27, 2023

Most Commented