സാനിയയും ഷുഐബും വേര്‍പിരിയാന്‍ കാരണം ഈ പാക് നടി?; ഇന്റര്‍നെറ്റില്‍ വൈറലായി ആയിഷ ഒമര്‍


ആയിഷ ഒമറും ഷുഐബ് മാലിക്കും | Photo: instagram/ ayesha omar

രാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷുഐബ് മാലിക്കും സാനിയ മിര്‍സയും. എന്നാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നത്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍'-എന്നാണ് സാനിയ സ്റ്റോറിയില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു. എന്നാല്‍ എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ പിന്നിലെ കാരണമെന്ന് സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇതിന് പിന്നാലെ ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതായി ഷുഐബിന്റെ അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് റിപ്പോട്ടുകളും പുറത്തുവന്നു. ഷുഐബ് മാലിക്കിന്റെ മാനേജ്‌മെന്റ് ടീമിലെ അംഗമാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചതെന്നും 'ഇന്‍സൈഡ് സ്‌പോര്‍ട്ടി'ന്റെ റിപ്പോട്ടില്‍ പറയുന്നു.

പാകിസ്താനി നടിയും മോഡലും യുട്യൂബറുമായ ആയിഷ ഒമറിന്റെ പേരും ഇതിനോട് ചേര്‍ത്തുവായിക്കപ്പെടുന്നുണ്ട്. ആയിഷയുമായുള്ള ഷുഐബിന്റെ ബന്ധമാണ് ഈ വേര്‍പിരിയലിന് കാരണമെന്നും ഷുഐബ് സാനിയയെ വഞ്ചിച്ചുവെന്നും പാകിസ്താനി മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു. 2021-ല്‍ ആയിഷയും ഷുഐബും ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഓക്കെ പാകിസ്താന്‍ എന്ന മാഗസിന് വേണ്ടിയായിരുന്നു ഇത്. ബോള്‍ഡ് ഫോട്ടോഷൂട്ടിനായി ആയിഷ തന്നെ സഹായിച്ചുവെന്ന് പിന്നീട് ഷുഐബ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Also Read

സാനിയയും ഷുഐബും വേർപിരിയുന്നോ?; സൂചനയുമായി ...

ഇതിന് ശേഷം ആയിഷയും ഷുഐബും തമ്മിലുള്ള സൗഹൃദം വളര്‍ന്നുവെന്നാണ് റിപ്പോട്ടുകളില്‍ പറയുന്നത്. അഭിനേത്രിയാകുന്നതിന് മുമ്പ് ഗായികയെന്ന നിലയിലും ആയിഷ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അവതാരകയായും തിളങ്ങിയിട്ടുണ്ട്. പാകിസ്താനിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ഇവര്‍. 2015-ല്‍ 'കറാച്ചി സേ ലാഹോര്‍' എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം.

2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍ ആഘാഷത്തില്‍ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഷുഐബ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇരുവരും കുറച്ചു കാലങ്ങളായി ഒരുമിച്ചല്ല താമസിക്കുന്നതെന്നും മകന് വേണ്ടി മാത്രമാണ് കൂടിക്കാഴ്ച്ചകളൊന്നും ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

നേരത്തെ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. സാനിയയുടെ മൂക്കില്‍ ഇസ്ഹാന്‍ ചുംബിക്കുന്നതായിരുന്നു ചിത്രം. 'ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ദിനങ്ങള്‍' എന്ന് ഈ ചിത്രത്തിന് സാനിയ ക്യാപ്ഷനും നല്‍കിയിരുന്നു.

Content Highlights: pakistani actress ayesha omar hits headlines amid sania mirza and shoaib malik divorce rumours


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022

Most Commented