പരസ്യത്തിലെ രംഗം | Photo: instagram/ Swing
പുതുമയാര്‍ന്നതും വ്യത്യസ്തമായതുമായ പരസ്യങ്ങള്‍ നമ്മള് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ചില പരസ്യങ്ങള്‍ വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് സ്വിങ് എന്ന പേരുള്ള ഒരു പാകിസ്താനി റെസ്റ്റോറന്റിന്റെ പരസ്യം.
ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം 'ഗംഗുഭായ് കത്തിയവാഡി' യിലെ ഒരു രംഗമാണ് റെസ്റ്റോറന്റ് പരസ്യത്തിനായി ഉപയോഗിച്ചത്. പുരുഷന്മാര്ക്ക് സ്പെഷ്യല്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചതിന് ശേഷം അവരെ ആകര്‍ഷിക്കുന്നതിനായി ആലിയ ഭട്ട് അവതരിപ്പിക്കുന്ന ഗംഗുഭായ് എന്ന ലൈംഗികവൃത്തി ചെയ്തു ജീവിക്കുന്ന സ്ത്രീ പുരുഷന്മാരെ ആകര്‍ഷിക്കാന്‍ കൈകാണിച്ചു വിളിക്കുന്ന രംഗമാണ് പരസ്യത്തിലുള്ളത്.
സിനിമയില്‍ ഏറെ വികാരഭരിതമായ രംഗമാണിത്. മറ്റു മാര്‍ഗങ്ങളില്ലാതെ ചുവന്ന തെരുവിലെ ജീവിതത്തിലേക്ക് ഇറങ്ങേണ്ടിവന്ന പെണ്‍കുട്ടിയുടെ ദുരവസ്ഥയാണ് ഈ രംഗത്തിലൂടെ കാണിക്കുന്നത്. ഇതുവെച്ച് എങ്ങനെയാണ് ഒരു പരസ്യം തയ്യാറാക്കാനായത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ പരസ്യ വീഡിയോക്ക് താഴെ നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്. ഇതു ഡിലീറ്റ് ചെയ്ത് മാപ്പ് പറയണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെ മനസാക്ഷിയില്ലാതെ പ്രൊമോഷന് നടത്താന്‍ എങ്ങനെ തോന്നുന്നുവെന്നും ആളുകള്‍ ചോദിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..