ബാബർ അസം | Photo: instagram/ pti
പാകിസ്താന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം വിവാദക്കുരുക്കില്‍. സഹതാരത്തിന്റെ കാമുകിയുമായി ലൈംഗികച്ചുവയോടെ സംസാരിക്കുന്ന ബാബര്‍ അസമിന്റെ വീഡിയോകളും ചാറ്റുകളും ചിത്രങ്ങളും പുറത്തുവന്നു. ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ഈ ചാറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ലൈംഗികച്ചുവയോടുള്ള സംസാരം തുടര്‍ന്നാല്‍ യുവതിയുടെ കാമുകന് ടീമില്‍ സ്ഥിരമായി സ്ഥാനം ലഭിക്കുമെന്ന് ബാബര്‍ അസം വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തലുകളുണ്ട്. എന്നാല്‍ ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുടേയെല്ലാം ആധികാരിതര ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല. ബാബര്‍ അസമിനെ കുരുക്കാനുള്ള ഹണിട്രാപ്പാണ് ഇതെന്നും വീഡിയോയില്‍ ഉള്ളത പാക് ക്യാപ്റ്റന്‍ അല്ലെന്നും ആരാധകര്‍ വാദിക്കുന്നു. 'wesupportuskipper' എന്ന ഹാഷ്ടാഗില് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെ്തു.
ഇതിന് പിന്നില്‍ കടുത്ത ബാബര്‍ വിമര്‍ശകനായ പാക് മാധ്യമപ്രവര്ത്തകന് ശുഐബ് ജാട്ട് ആണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വീഡിയോകള്‍ പുറത്തുവിട്ട ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ശുഐബിനെ ഫോളോ ചെയ്യുന്നുണ്ട്്. എന്നാല്‍ വിവാദവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ശുഐബ് പ്രതികരിച്ചു. താന്‍ ഏറെ ആദരിക്കുന്ന താരമാണ് ബാബര്‍ എന്നും അദ്ദേഹം മോശം തീരുമാനങ്ങള്‍ എടുക്കുമ്പോഴാണ് താന്‍ വിമര്‍ശിക്കാറുള്ളതെന്നും മികച്ച തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പ്രശംസിക്കാറുണ്ടെന്നും ശുഐബ് വ്യക്തമാക്കി.
എന്നാല്‍ ഈ വിവാദത്തില്‍ ബാബര്‍ അസമോ പാക് ക്രിക്കറ്റ് ബോര്‍ഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നുള്ള ഒരു ചിത്രം ബാബര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സിഡ്നിയിലെ ഹാര്‍ബര്‍ ബ്രിഡ്ജിന്റെ പശ്ചാലത്തില്‍ എടുത്തതാണ് ഈ അവധിക്കാല ആഘോഷ ചിത്രം.
കഴിഞ്ഞ വര്‍ഷം ഹാമിസ മുഖ്താര്‍ എന്ന യുവതി ബാബര്‍ അസമിനെതിരേ രംഗത്തെത്തിയിരുന്നു. തന്നെ ബാബര്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യുവതി ഈ പരാതി പിന്‍വലിക്കുകയും ചെയ്തു.
Content Highlights: pakistan cricket team captain babar azam accused of sexting teammates girlfriend
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..