Photo | Instagram
കായിക രംഗത്ത് കഴിഞ്ഞ രണ്ടു ദിവസത്തിനിടെയുണ്ടായ രണ്ട് നാക്കുപിഴകള്‍ വലിയ ട്രോളുകള്‍ക്കാണ് വഴിവെച്ചത്. ഒന്ന് ഇന്നലെ സൗദി അറേബ്യയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ സംഭവിച്ചത്. സൗദി അറേബ്യക്കു പകരം സൗത്ത് ആഫ്രിക്ക എന്നാണ് താരം തെറ്റായി പ്രയോഗിച്ചത്. സൗത്ത് ആഫ്രിക്കയിലേക്ക് വരാനുള്ള തന്റെ തീരുമാനം കരിയറിന്റെ അവസാനമായി കണക്കാക്കേണ്ടതില്ല എന്നാണ് പോര്‍ച്ചുഗീസ് താരം തെറ്റായിപ്പറഞ്ഞത്.
പാകിസ്താനും ന്യൂസീലന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെയായിരുന്നു ഇന്നുണ്ടായ നാക്കബദ്ധം. പാകിസ്താന് ക്രിക്കറ്റ് കമന്റേറ്റര്‍ ബാസിത് ഖാനാണ് ഇര. മുന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഡാനി മോറിസണ്‍ പകരം പോണ് താരം ഡാനി ഡാനിയല്‍സിന്റെ പേര് കമന്റേറ്റര്‍ തെറ്റായിപ്പറഞ്ഞു. ഇതേത്തുടര്‍ന്ന് കമന്റേറ്റര്‍ക്കു നേരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ട്രോളുകള്‍ ഉയര്‍ന്നു.
രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ മാറ്റ് ഹെന്റിയും അജാസ് പട്ടേലും ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. മുന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഡാനി മോറിസണെക്കുറിച്ച് കമന്റേറ്റര്‍ ബാസിത് ഖാന് പരാമര്‍ശിക്കുകയുണ്ടായി. അബദ്ധവശാല്‍ ഡാനി മോറിസണു പകരം ഡാനി ഡാനിയല്‍സിന്റെ പേരാണ് നാവില്‍ വന്നത്. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ പൂരമായി.
സംഭവം ഡാനി ഡാനിയല്‍സിന്റെ ശ്രദ്ധയിലുമെത്തി. ഒടുവിൽ താരം ഈ വീഡിയോ റീട്വീറ്റ് ചെയ്തു.
Content Highlights: pakistan commentator confuses cricketer with pornstar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..