എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ബന്ധുവീട്ടിലെത്തി ആശയെ സന്ദർശിക്കുന്നു
പാറശ്ശാല: ഉറ്റവരെ രോഗങ്ങൾ കവർന്നതോടെ അനാഥയായ ആശയ്ക്ക് സ്നേഹവും കരുതലുമായി നല്ല മനസ്സിന്റെ ഉടമകൾ മുന്നോട്ടുവരുന്നു. രാഷ്ട്രീയ-സാംസ്കാരിക രംഗത്തുള്ളവരും സന്നദ്ധസംഘടനകളും എൻ.എസ്.എസുമാണ് ആശയ്ക്കു കരുതലായി രംഗത്തെത്തിയിട്ടുള്ളത്. ആശയുടെ അവസ്ഥ ‘മാതൃഭൂമി’ വാർത്തയിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.
ആശയുടെ സംരക്ഷണവും വിദ്യാഭ്യാസവുമടക്കമുള്ള എല്ലാ സഹായങ്ങളും എൻ.എസ്.എസ്. നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ബന്ധുക്കൾക്കു വാഗ്ദാനം ചെയ്തു. കാരോട് എൻ.എസ്.എസ്. കരയോഗ ഭാരവാഹികൾക്കൊപ്പം അദ്ദേഹം വെള്ളിയാഴ്ച ആശയുടെ വീടു സന്ദർശിച്ചു.

പത്തനംതിട്ട കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനാ പ്രവർത്തകർ ഫോണിൽ ആശയുമായി സംസാരിച്ചിരുന്നു. എല്ലാ സഹായങ്ങളും അവർ വാഗ്ദാനംചെയ്തു. മുത്തച്ഛന്റെയും അമ്മയുടെയും വേർപാടിന്റെ ദുഃഖത്തിലായതിനാൽ ഒരാഴ്ചയ്ക്കു ശേഷം നേരിട്ടെത്തി ബന്ധുക്കളോടും ആശയോടും കാര്യങ്ങൾ ചർച്ചചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. പട്ടാമ്പി കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു സന്നദ്ധസംഘടനയും ആശയ്ക്കു സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സംഘടനയുടെ പ്രതിനിധികൾ രണ്ടു ദിവസത്തിനുള്ളിൽ ആശയുടെ വീടു സന്ദർശിക്കും.
തിരുവനന്തപുരത്തെ ഒരു മനുഷ്യാവകാശ സംഘടനയും സഹായം നൽകാമെന്നറിയിച്ചിട്ടുണ്ട്. സർക്കാരിൽനിന്നു സഹായം ലഭ്യമാക്കുമെന്ന് കെ.ആൻസലൻ എം.എൽ.എ. അറിയിച്ചു.
കെ.എസ്.ആർ.ടി.സി.യിൽ എംപ്ലോയ്‌മെന്റ് ജീവനക്കാരനായിരുന്ന ആശയുടെ അച്ഛൻ മാർച്ചിൽ ക്യാൻസർ ബാധിച്ചു മരിച്ചു. തുടർന്ന് മുത്തച്ഛന്റെയും അമ്മയുടെയും സംരക്ഷണയിലായിരുന്നു. ഒരാഴ്ച മുൻപാണ് ആശയുടെ അമ്മ കോവിഡ് ബാധിച്ചു മരിച്ചത്. പിന്നാലെ മുത്തച്ഛനും മരണപ്പെട്ടതോടെ ആശ ഒറ്റയ്ക്കായി.
NSS offers to take care of Asha who was orphaned due to death of father mother and grandfather


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..