Photo: Gettyimages.in
ബെയ്ജിങ്: ദമ്പതിമാരെ കുട്ടികളുണ്ടാവാൻ പ്രോത്സാഹിപ്പിക്കുന്നതിനായി വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാങ്ഷി പ്രവിശ്യയിൽ ഒരുകൊല്ലം പ്രസവാവധി നൽകുന്നകാര്യം ആലോചിക്കുന്നു. നിലവിൽ 168 ദിവസമാണ് പ്രസവാവധി. ജനനനിരക്ക് ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് ജർമനിയുടെയും നോർവേയുടെയും മാതൃക പ്രവിശ്യയും കൈക്കൊള്ളാനൊരുങ്ങുന്നത്.
മൂന്നാമത്തെ കുട്ടിയുണ്ടാവുകയാണെങ്കിൽ പിതൃത്വ അവധി 30 ദിവസമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ചൈനയിൽ യുവാക്കളുടെ എണ്ണം ഗണ്യമായി കുറയുന്ന സ്ഥിതിയാണ്. ഇതു പരിഹരിക്കാൻ ജനനനിയന്ത്രണം നീക്കി ദമ്പതിമാർക്ക് മൂന്നു കുട്ടികൾ വരെയാവാമെന്ന് ചൈന നയം തിരുത്തിയിരുന്നു.
പിന്നാലെതന്നെ 14 പ്രവിശ്യകൾ പ്രാദേശിക കുടുംബാസൂത്രണച്ചട്ടങ്ങൾ കൂടുതൽ ഇളവുകളോടെ ഭേദഗതിചെയ്യുകയോ അതിനായി ശ്രമം തുടങ്ങുകയോ ചെയ്തിട്ടുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ഹെയ്‌ലോങ്ജാങ്ങിലെ അതിർത്തിനഗരങ്ങളിൽ നാലു കുട്ടികളെവരെ അനുവദിക്കുന്നുണ്ട്. ജനനനിരക്ക് കുത്തനെ കുറഞ്ഞതാണ് കാരണം.
Content Highlights: one year paid maternity leave pregnancy leave maternity leave in india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..