ഒല ഫ്യൂച്ചർ ഫാക്ടറിയിലെ ആദ്യ ബാച്ച് | Photo: Twitter, Sreen Grab
ചെന്നൈ: ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ കമ്പനിയായ ഒലയുടെ തമിഴ്‌നാട്ടിലെ നിര്‍മാണ യൂണിറ്റ് മുഴുവനും പ്രവര്‍ത്തിപ്പിക്കുക സ്ത്രീകള്‍. കമ്പനിയുടെ ചെയര്‍മാനും ഗ്രൂപ്പ് സി.ഇ.ഒ.യുമായ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ വനിതകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഫാക്ടറിയായിരിക്കും ഒല ഫ്യൂച്ചര്‍ ഫാക്ടറിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഏകദേശം 10,000-ല്‍ പരം സ്ത്രീകള്‍ക്ക് ഇവിടെ തൊഴില്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കുന്നതിലൂടെ അവരുടെ ജീവിതം മാത്രമല്ല മെച്ചപ്പെടുകയെന്നും മറിച്ച് അവരുടെ കുടുംബത്തിനും സമൂഹത്തിനും നേട്ടമുണ്ടാകുമെന്നും ഭവിഷ് പറഞ്ഞു.
ആദ്യ ബാച്ചിന്റെ ഉത്സാഹം പ്രചോദനം നല്‍കുന്നതാണെന്ന് പരിശീലന വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഫാക്ടറിയില്‍ ഒരു വര്‍ഷം ഒരു കോടി ഇലക്ട്രോണിക് സ്‌കൂട്ടറുകള്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
Content highlights: ola futurefactory to be run entirely by women to employ over 10000 women
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..