പ്രതീകാത്മകചിത്രം
വനിതാ ദിനത്തോട് അനുബന്ധിച്ച് കെ.ടി.ഡി.സിയുടെ റിസോർട്ടുകളിൽ വനിതകൾക്കായി പ്രത്യേക ഓഫർ. വനിതകൾ ഉൾപ്പെടുന്ന റൂം ബുക്കിങ്ങിൽ അമ്പത് ശതമാനം കിഴിവും കോംപ്ലിമെന്ററി ഡിന്നറുമാണ് നൽകുന്നത്.
പ്രീമിയം റിസോർട്ടുകളായ ബോൽഗാട്ടി(കൊച്ചി), റ്റീ കൗണ്ടി( മൂന്നാർ), വാട്ടർസ്കേപ്സ് (കുമരകം), സമുദ്ര (കോവളം), ആരണ്യ നിവാസ് ( തേക്കടി), മാസ്ക്കറ്റ് ഹോട്ടൽ ( തിരുവനന്തപുരം) എന്നീ പ്രീമിയം റിസോർട്ടുകളിലും ബഡ്ജറ്റ് റിസോർട്ടുകളായ ഗോൾഡൻ പീക്ക് ( പൊൻമുടി), പെരിയാർഹൗസ് (തേക്കടി), സുവാസം കുമരകം ഗേറ്റ്വേ റിസോർട്ട്( തണ്ണീർമുക്കം), ഗ്രാൻഡ് ചൈത്രം (ആലപ്പുഴ), ഫോക്ക് ലാന്റ് ( പറശ്ശിനിക്കടവ്), ലൂം ലാന്റ് (കണ്ണൂർ), നന്ദനം ( ഗുരുവായൂർ), ഗാർഡൻഹൗസ് ( മലമ്പുഴ) എന്നീ ബഡ്ജറ്റ് റിസോർട്ടുകളിലുമാണ് ഓഫർ ലഭിക്കുക.
ഇതുകൂടാതെ കെ.ടി.ഡി.സി.യുടെ പ്രീമിയം/ബഡ്ജറ്റ് റെസ്റ്ററന്റുകളിൽ വനിതകളോടൊപ്പം വരുന്നവർക്കും 20 ശതമാനം കിഴിവ് ഭക്ഷണത്തിന് നൽകുന്നതാണ്. കെ.ടി.ഡി.സി ആഹാർ റെസ്റ്ററന്റുകളിലും വനിതകൾക്ക് മധുരം നൽകി വനിതാദിനം ആഘോഷിക്കുന്നുണ്ട്.
മാർച്ച് 6 മുതൽ 12 വരെയാണ് ഓഫറുള്ളത്. ബുക്കിങ്ങിനായി തിരുവനന്തപുരത്തെ സെന്റർ റിസർവേഷനിലോ centralreservations@ktdc.com, ph: 9400008585, അതാത് റിസോർട്ടുകളിലോ ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾ www.ktdc.com ൽ ലഭ്യമാണ്.
Content Highlights: offers in ktdc hotels, womens day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..