പിഴ അടയ്ക്കാനായി ഗര്‍ഭിണിയെ മൂന്ന് കിലോമീറ്റര്‍ നടത്തിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് സ്‌സ്‌പെന്‍ഷന്‍


പിഴയായി അഞ്ഞൂറ് രൂപ അടയ്ക്കണമെന്ന് ശഠിച്ച റീന ബക്‌സല്‍ പിഴ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പോയി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു

Photo Courtesy: ANI

ഭുവനേശ്വര്‍: ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ഗര്‍ഭിണിയായ യുവതിയെ പൊരിവെയിലില്‍ മൂന്ന് കിലോമീറ്റര്‍ നടത്തിച്ച പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. ഒഡിഷയിലെ മയൂര്‍ബഞ്ജിലാണ് സംഭവം.

ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പരിശോധനയ്ക്ക് പോവുകയായിരുന്ന ഗുരുബാരി എന്ന യുവതിയെ ബൈക്കിന്റെ പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുന്നതിന്റെ പേരിലാണ് പോലീസ് തടഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ഗുരുബാരി ഹെല്‍മറ്റ് ധരിക്കാതിരുന്നതെന്ന് ഭര്‍ത്താവ് ബിക്രം ബിരുലി പറഞ്ഞുനോക്കിയെങ്കിലും സാരത്ത് പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജായ റീന ബക്‌സല്‍ അത് ചെവിക്കൊണ്ടില്ല. പിഴയായി അഞ്ഞൂറ് രൂപ അടയ്ക്കണമെന്ന് ശഠിച്ച റീന ബക്‌സല്‍ പിഴ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പോയി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പൊരിവെയിലില്‍ ഭാര്യയെയും കൂട്ടി നടന്നുപോയി പിഴ അടച്ചശേഷം ബിക്രം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ് റീന ബക്‌സലിനെ മയൂര്‍ബഞ്ജ് എസ്.പി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Content Highlights: Odisha Cop Suspended For Making Walk Pregnant Woman in Hot Sun

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022

Most Commented