നൈസ ദേവ്ഗൺ സുഹൃത്തിനൊപ്പം | Photo: instagram
ബോളിവുഡ് താരങ്ങളായ കാജോളിന്റേയും അജയ് ദേവ്ഗണിന്റേയും മകള്‍ നൈസയ്ക്കെതിരേ സദാചാര ആക്രമണം. സുഹൃത്തുകളുമൊത്ത് ക്രിസ്മസ് ആഘോഷനെത്തിയ നൈസയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോക്കൊപ്പമാണ് നൈസയെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള പ്രതികരണങ്ങളുമായി ആളുകളെത്തിയത്.
നടക്കുന്നതിനിടെ നൈസ വീഴാന്‍ പോകുന്നത് വീഡിയോയില്‍ കാണാമെന്നും അവര്‍ മദ്യപിച്ചിട്ടുണ്ടെന്നും ആളുകള്‍ ആരോപിക്കുന്നു. അജയും കാജോളും മകളെ അച്ചടക്കം പഠിപ്പിക്കാത്തതിന്റെ പ്രശ്നമാണ് ഇതെന്നും ചിലര്‍ കമന്റ് ചെയ്തു.
മാതാപിതാക്കള്‍ വര്‍ഷങ്ങള്‍കൊണ്ട് നേടിയെടുത്ത പേരും പ്രശ്സതിയും 15 മിനിറ്റുള്ള ഈ വീഡിയോയിലൂടെ ഈ പെണ്‍കുട്ടി ഇല്ലാതാക്കി എന്നും ആളുകള്‍ വിമര്‍ശനവുമായെത്തി. മദ്യപിച്ച് ബോധമില്ലാത്ത നിങ്ങളുടെ മകളും ഒപ്പം സ്വഭാവദൂഷ്യമുള്ള ഒരു യുവാവും എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. നൈസയുടെ വസ്ത്രത്തെ വിമര്‍ശിച്ചും ആളുകളുടെ പ്രതികരണം കാണാം.
സുഹൃത്തുക്കളായ ഇബ്രാഹിം അലി ഖാന്, ഖുശി കപൂര്‍, മഹിക രാംപാല്‍ എന്നിവര്‍ക്കൊപ്പമാണ് നൈസ ക്രിസ്മസ് ആഘോഷിക്കാനെത്തിയത്.
അതേസമയം സ്വകാര്യ ജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടേയും മാധ്യമങ്ങളുടേയും അമിതമായ ഇടപെടലിനെതിരെ കാജോള്‍ രംഗത്തെത്തി. മക്കളുടെ ജീവിതത്തേയാണ് ഇത് ബാധിക്കുന്നതെന്നും തന്റെ കുട്ടിക്കാലത്ത് ഇത്തരം പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും കാജോള്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: nysa devgan xmas party cyber attack
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..