നുസ്രത്ത് ജഹാൻ | Photo: Instagram
തന്റെ മകന്റെ ജനനത്തെക്കുറിച്ച് ഉയര്‍ന്നുവന്ന ഊഹാപോഹങ്ങളെക്കുറിച്ചും വിവാദങ്ങളോടും പ്രതികരിച്ച് ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി.യുമായ നുസ്രത്ത് ജഹാന്‍.
മുമ്പ് വിദേശത്തുവെച്ച് വിവാഹിതയാകുകയും പിന്നീട് ആ ബന്ധം പിരിയുകയും ചെയ്ത നുസ്രത്തിന്റെ കുഞ്ഞിന്റെ അച്ഛനാരാണ് എന്നതരത്തിൽ പല ഗോസിപ്പുകളും പുറത്ത് വന്നിരുന്നു. ഇതാദ്യമായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.
തന്റെ കുഞ്ഞിന് ഒരു അച്ഛനുണ്ടെന്നും തനിക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നതുമുതല്‍ പല തരത്തിലുള്ള കിംവദന്തികളും പ്രചരിച്ചിരുന്നു. നുസ്രത്തിനും പങ്കാളി ദേബാബിഷ് ദാസ് ഗുപ്തയ്ക്കും ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആണ്‍കുഞ്ഞ് പിറന്നത്.
2021-ല്‍ താരമെടുത്ത ഏറ്റവും ധീരമായ തീരുമാനമേതെന്ന ആരാധകന്റെ ചോദ്യത്തിന് ഓരോ മിനിറ്റിലും ഓരോ മണിക്കൂറിലും ഓരോ മാസവും താന്‍ ധീരമായാണ് ജീവിക്കുന്നതെന്നും എന്നാല്‍, അമ്മയാകുന്നതിനുള്ള തീരുമാനമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധീരമായ തീരുമാനമെന്നും താരം വ്യക്തമാക്കി. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇത് എന്റെ ജീവിതമാണ് ഞാനാണ് തീരുമാനമെടുക്കുന്നത്. ആളുകള്‍ പറഞ്ഞു ഇത് ധീരമായ തീരുമാനമാണെന്ന് എന്നാല്‍, അത് വളരെ വിവേകപൂര്‍ണമായ തീരുമാനമായാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെയും പറഞ്ഞിട്ടില്ല. അതുകൊണ്ട് എനിക്ക് എന്റെ വിവേകം കേടുപാടുകളില്ലാതെ സൂക്ഷിക്കാന്‍ കഴിയും. ഞാന്‍ ഇക്കാര്യം തുറന്നുപറയാത്തതുകൊണ്ട് ധാരാളമാളുകള്‍ പലകാര്യങ്ങളും പറഞ്ഞു നടക്കുന്നു. അതിനാലാണ് ഇന്ന് ഞാന്‍ ഇക്കാര്യം പറയുന്നത്. അതേ, ഞാന്‍ വളരെ, വളരെ ധീരയാണ്. ഒരമ്മയാകാനുള്ള എന്റെ തീരുമാനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ ഒരു സിംഗിള്‍ മദര്‍ അല്ല. എന്റെ കുഞ്ഞിന് ഒരു അച്ഛനുണ്ട്, അമ്മയായി ഞാനുമുണ്ട്-നുസ്രത്ത് കൂട്ടിച്ചേര്‍ത്തു.
Content highlights: nusrat jahan on embracing motherhood, child has a father and a mother
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..