'ലിനിയുടെ മക്കള്‍ക്ക് ഒരമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷം'; ആശംസകളുമായി ശൈലജ ടീച്ചര്‍


സജീഷും പ്രതിഭയും മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ശൈലജ ടീച്ചര്‍ ആശംസാ കുറിപ്പ് പോസ്റ്റ് ചെയ്തത്.

ലിനിയും സജീഷും മക്കൾക്കൊപ്പം/ സജീഷും പ്രതിഭയും | Photo: sajeesh/ facebook

സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ പുനര്‍വിവാഹത്തിന് ആശംസകളുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. സജീഷിനും പ്രതിഭയ്ക്കും വിവാഹാശംസകള്‍ നേര്‍ന്ന് ഫെയ്‌സ്ബുക്കിലാണ് ശൈലജ ടീച്ചര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടേയും മനസിലെ വേദനിക്കുന്ന ഒരോര്‍മയാണെന്നും റിതുലിനും സിദ്ധാര്‍ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ശൈലജ ടീച്ചര്‍ കുറിപ്പില്‍ പറയുന്നു. ഈ വിവാഹം മക്കളുടെ മനസിനും സന്തോഷം നല്‍കുന്ന കാര്യമായിരിക്കുമെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കുന്നു.

സജീഷും പ്രതിഭയും മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ശൈലജ ടീച്ചര്‍ ആശംസാ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 29-ന് വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷിന്റേയും അധ്യാപികയായ പ്രതിഭയുടേയും വിവാഹം. നേരത്തെ ഈ സന്തോഷവാര്‍ത്ത സജീഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു.

ലിനിയുടെ മരണശേഷം മക്കള്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് സജീഷ് താമസിക്കുന്നത്. ലിനിയോടുള്ള ആദരാസൂചകമായി സജീഷിന് സര്‍ക്കാര്‍ ജോലിയും നല്‍കിയിരുന്നു. ഇപ്പോള്‍ പന്നിക്കോട്ടൂര്‍ പിഎച്ച്‌സിയില്‍ ക്ലര്‍ക്കാണ് സജീഷ്.

2018-ല്‍ നിപ ബാധിച്ചാണ് പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സായിരുന്ന ലിനി മരിച്ചത്. രോഗികളെ ശുശ്രൂഷിച്ചതിലൂടെയാണ് ലിനിക്കും നിപ ബാധിച്ചത്. മെയ് 21-ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചായിരുന്നു മരണം.

Content Highlights: nurse linis husband sajeesh getting married kk shailaja teacher wishes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented