രോഗിയായ സ്ത്രീയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് നഴ്‌സ്| വീഡിയോ


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: Facebook/ Afzal Hussain

സുഖവുമായി ആശുപത്രിയിലെത്തുമ്പോള്‍ കരുണയോടെയും സഹാനുഭൂതിയോടേയുമുള്ള പെരുമാറ്റമാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. അതില്‍ ഡോക്ടറെന്നോ നഴ്‌സെന്നോ വ്യത്യാസമില്ല. മിക്കവരും നല്ല രീതിയില്‍ തന്നെയാണ് രോഗികളോട് പെരുമാറാറുള്ളതും.

എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു സംഭവമാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. സീതാപൂര്‍ ആശുപത്രിയിലെ ഒരു രോഗിയോട് നഴ്‌സും സഹായികളും മോശമായി പെരുമാറിയെന്ന വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രോഗിയായ സ്ത്രീക്ക് നേരെ ബലം പ്രയോഗിക്കുന്ന നഴ്‌സിനേയും സഹായികളേയും വീഡിയോയില്‍ കാണാം. രോഗിയെ വനിതാവാര്‍ഡിലൂടെ മുടിയില്‍ പിടിച്ച് ബലമായി കൊണ്ടുപോകുകയാണ് വനിത നഴ്‌സ്. തുടര്‍ന്ന് ഇവര്‍ രോഗിയെ കട്ടിലില്‍ ബലമായി പിടിച്ചുകിടത്തുന്നതും ഇതിന് പുരുഷന്‍മാര്‍ അടക്കമുള്ള മറ്റുള്ളവര്‍ സഹായിക്കുന്നതും വീഡിയോയിലുണ്ട്.

ഈ സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ഒക്ടോബര്‍ 18-ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ സംഭവദിവസം രാത്രി പെട്ടെന്ന് വിചിത്രമായ രീതിയില്‍ പെരുമാറുകയായിരുന്നുവെന്നും ഇതേ തുടര്‍ന്ന് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കായികമായി നേരിടുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.

രാത്രി പന്ത്രണ്ടിനും ഒരു മണിക്കും ഇടയില്‍ ഇവര്‍ വാഷ്‌റൂമിന് സമീപത്തേക്ക് പോയി. തുടര്‍ന്ന് വിചിത്രമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങി. തന്റെ വളകള്‍ ഉടയ്ക്കാനും വസ്ത്രം കീറാനും ശ്രമിച്ചു. ഇതുകണ്ട് എല്ലാവരും പേടിച്ച് നിലവിളിച്ചു. ആ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് സമീപവാര്‍ഡിലെ നഴ്‌സുമാരേയും സഹായത്തിന് വിളിച്ചു. അങ്ങനെ ബലം പ്രയോഗിച്ച് ഇവരെ കട്ടിലില്‍ കിടത്തി കെട്ടിയിട്ട ശേഷം ഇന്‍ജെക്ഷന്‍ നല്‍കുകയായിരുന്നു. ഇതിനിടയില്‍ ഈ വിവരം പോലീസിനേയും അറിയിച്ചു. ആശുപത്രി അധികൃതര്‍ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.


Content Highlights: nurse grabs woman patient by her hair the video goes viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented