റി സോൾ ജുവും കിം ജോങ് ഉന്നും(ഫയൽചിത്രം) | A.P.
തുടര്‍ച്ചയായി അഞ്ച് മാസങ്ങള്‍ക്കുശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഭാര്യ റി സോള്‍ ജു.
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ മന്‍സുവാദെ ആര്‍ട്ട് തിയേറ്ററില്‍ കലാപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കിമ്മും റിയും. ചാന്ദ്രപുതുവര്‍ഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഉത്തരകൊറിയന്‍ ന്യൂസ് ഏജന്‍സിയായ കെ.സി.എന്‍.എ. റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്‍പതിനാണ് റി അവസാനമായി പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. കിമ്മിന്റെ മുത്തച്ഛന്റെയും അച്ഛന്റെയും മൃതശരീരങ്ങള്‍ എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന കുംസൂസന്‍ പാലസ് സന്ദര്‍ശിച്ചപ്പോഴായിരുന്നു അത്. രാജ്യത്തിന്റെ സ്ഥാപകദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം.
ഭാര്യ റിയുടെ ഒപ്പം കിം തിയേറ്ററിന്റെ ഓഡിറ്റോറിയത്തില്‍ എത്തിയപ്പോള്‍ സ്വാഗതഗാനം പിന്നണിയില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ''ഹുറേ'' വിളികളോടെയാണ് ജനം അവരെ വരവേറ്റതെന്ന് കെ.സി.എന്‍.എ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പരിപാടിക്ക്‌ശേഷം കിമ്മും ഭാര്യയും കലാകാരന്മാരെ അഭിസംബോധന ചെയ്യുകയും അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
കിമ്മിനൊപ്പം വിവിധ പരിപാടികള്‍ റി പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെയാണ് അന്താരാഷ്ട്ര ശ്രദ്ധ പതിയാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒരു സംഗീതപരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഒരു വര്‍ഷത്തിലധികം കാലം റി അപ്രത്യക്ഷയായിരുന്നു. തുടര്‍ന്ന് റിയുടെ ആരോഗ്യത്തെക്കുറിച്ച് ഊഹാപോഹങ്ങളുയര്‍ന്നു. റി ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു.
കോവിഡ് 19 ബാധയേല്‍ക്കാതിരിക്കാന്‍ മുന്‍ കരുതലെന്നോണം റി പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ക്കൊപ്പം അവര്‍ സുഖമായി ഇരിക്കുന്നുവെന്നും ഇന്റലിജന്റ്‌സ് സര്‍വീസ് പറഞ്ഞിരുന്നു.
കിമ്മിനും റിയ്ക്കും മൂന്ന് കുട്ടികള്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. എന്നാല്‍, ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കും അറിയില്ല.
രാജ്യത്ത് ആര്‍ക്കും കോവിഡ് 19 ബാധിച്ചതായി ഉത്തരകൊറിയ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, അതിര്‍ത്തികള്‍ അടയ്ക്കുകയും യാത്രാവിലക്ക് ഉള്‍പ്പടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
Content highlights: north korea's kim's wife, Ri Sol Ju, first appearance in five months, Kim Jong Un


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..