നോറ ഫത്തേഹി | Photo: instagram/ nora fatehi
ബോളിവുഡ് താരം നോറ ഫത്തേഹി കഴിഞ്ഞ ദിവസമാണ് തന്റെ 31-ാം പിറന്നാള്‍ ആഘോഷിച്ചത്. കൂട്ടുകാര്‌ക്കൊപ്പം ദുബായിലായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
അതില്‍ ഒരു വീഡിയോ ആരാധകരുടെ മനം കവര്‍ന്നുകഴിഞ്ഞു. ദുബായിലെ കടലില്‍ ഉല്ലാസനൗകയില്‍ നോറ ബെല്ലി ഡാന്‍സ് കളിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. പൂക്കള്‍ നിറഞ്ഞ സ്ലീവ്‌ലെസ് ടോപ്പും സ്‌കര്‍ട്ടും ധരിച്ച നോറയുടെ ആ നൃത്തം മനോഹരമാണെന്നാണ് ആരാധകര്‍ പറയുന്നത്.
ബര്‍ത്‌ഡേ ബിഹേവിയര്‍ എന്ന ഹാഷ്ടാഗോടെയാണ് നോറ വീഡിയോ പങ്കുവെച്ചത്. വീഡിയോയുടെ അവസാനം സുഹൃത്തുക്കളേയും താരം നൃത്തം ചെയ്യാന്‍ ക്ഷണിക്കുന്നുണ്ട്. ഒപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ഉല്ലാസനൗകയിലെ പാര്‍ട്ടിക്ക് ശേഷം ഡിന്നര്‍ പാര്‍ട്ടിയും താരം ഒരുക്കിയിരുന്നു. കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ചെത്തിയ നോറ ലൈവ് മ്യൂസിക്കിന്റെ പശ്ചാത്തലത്തില്‍ കേക്ക് മുറിക്കുന്ന ഡിന്നര്‍ പാര്‍ട്ടി വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
തന്റെ നൃത്തച്ചുവടുകളിലൂടെ പ്രശസ്തയായ നടിയാണ് നോറ. കഴിഞ്ഞ ഡിസംബറില്‍ ഖത്തര്‍ ലോകകപ്പിന്റെ സമാപനച്ചടങ്ങില്‍ നോറ നൃത്തം ചെയ്തിരുന്നു.
Content Highlights: nora fatehi celebrated her 31st birthday with her friends on a yacht in dubai with belly dance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..