ഉറ്റവർക്കു വേണ്ട, മുലപ്പാൽ നുണയാനും ഭാഗ്യമില്ല; ഒന്നരവയസ്സുകാരി ഇനി ശാന്തിഭവന്റെ കൈകളിൽ


മൂന്നാമതും പെൺകുഞ്ഞായതാണ് അമ്മയ്ക്ക് കുഞ്ഞിനോട് ദേഷ്യമുണ്ടാകാൻ കാരണമായത്.

-

മഞ്ചേരി: മാതാവിനാൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിച്ച ഒന്നരവയസ്സുകാരിക്ക് ചൈൽഡ്‌ലൈൻ ഇടപെടലിൽ മോചനമായി.

എടരിക്കോട് സ്വാഗതമാടുള്ള കുഞ്ഞിനെയാണ് രക്ഷപ്പെടുത്തിയത്. മുപ്പതുകാരിയാണ് അമ്മ. പിതാവ് രണ്ടുവർഷമായി വിദേശത്താണ്. മൂന്നാമതും പെൺകുഞ്ഞായതാണ് അമ്മയ്ക്ക് കുഞ്ഞിനോട് ദേഷ്യമുണ്ടാകാൻ കാരണമായത്.

മുലപ്പാൽ നിഷേധിച്ചും വേണ്ടത്ര പരിചരണം നൽകാതെയുമാണ് ഇതു പ്രകടിപ്പിച്ചത്. കുഞ്ഞിന് കാലിന് ചെറിയ വൈകല്യവുമുണ്ട്. ഏഴുവയസ്സുള്ള മൂത്തപെൺകുട്ടി മാനസികമായ വെല്ലുവിളി നേരിടുന്നുണ്ട്.

പീഡനം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയാണ് ചൈൽഡ്‌ലൈനിൽ വിവരമറിയിച്ചത്. ചൈൽഡ്‌ലൈൻ പ്രവർത്തകർ വീട്ടിലെത്തി വിവരങ്ങൾ തിരക്കി. അവരുടെ മുന്നിലും കുഞ്ഞിനെ ഇഷ്ടമല്ലെന്നാണ് മാതാവ് പറഞ്ഞത്.

ഭർത്താവിന്റെ അവഗണനയും സ്ത്രീയെ മാനസികമായി തളർത്തി. ഇതെല്ലാം കുഞ്ഞിനോടുളള വെറുപ്പ് വർധിക്കാനിടയാക്കി.

സി.ഡബ്ല്യു.സി. കമ്മിറ്റി കുഞ്ഞിനെ ഏറ്റെടുത്ത് രണ്ടത്താണി ശാന്തിഭവനിൽ സംരക്ഷണത്തിനായി കൈമാറി. റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി.

ബന്ധുക്കൾക്ക് താത്പര്യമില്ലെങ്കിൽ കുഞ്ഞിന്റെ നല്ല ഭാവിക്ക് നിയമാനുസൃതം ദത്തുനൽകുമെന്നും സി.ഡബ്ള്യു.സി. ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്‌കർ അറിയിച്ചു. സിറ്റിങ്ങിൽ അഡ്വ. ധനദാസ്, ഷഹനാസ്ബീഗം, തനൂജാബീഗം തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: one and a half year old girl is handed over to Shanti Bhavan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented