നിവേദ് ആന്റണി/ നിവേദ് ആന്റണി മുൻ പങ്കാളി റഹീമിനൊപ്പം | Photo: facebook/ nived antony
കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായിരുന്നു നിവേദ് ആന്റണിയും റഹീമും. ഇരുവരുടേയും വിവാഹവും ഫോട്ടോഷൂട്ടും ഏറെ വൈറലായിരുന്നു. ആറു വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹശേഷം ഇരുവരുടേയും ബന്ധം തകര്‍ന്നു. ഒരു മാസത്തിനുള്ളില്‍ രണ്ടു പേരും രണ്ടു ധ്രുവങ്ങളിലായി.
അതിനുശേഷം വിഷാദത്തിന്റേയും സങ്കടത്തിന്റേയും കാലത്തിലൂടെയാണ് താന്‍ കടന്നുപോയതെന്ന് നിവേദ് വ്യക്തമാക്കി. ഒരു ചങ്ങാതിയെ നഷ്ടപ്പെട്ടതുപോലെയാണ് തനിക്ക് തോന്നിയതെന്നും ബെംഗളൂരുവിലെ വീട്ടിലെ വളര്‍ത്തുനായ മാത്രമാണ് കൂട്ടിനുണ്ടായിരുന്നതെന്നും നിവേദ് പറഞ്ഞിരുന്നു. ഒടുവില്‍ ആ ട്രോമയില്‍ നിന്ന് പുറത്തുകടന്ന നിവേദ് സിംഗിള്‍ പേരന്റ് ആകാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. നിറവയറുമായുള്ള ഫോട്ടോഷൂട്ടും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്തയാണ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ നിവേദ് പങ്കുവെയ്ക്കുന്നത്. വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്നും നിഖില്‍ എന്ന വ്യക്തിയുമായി പ്രണയത്തിലാണെന്നും നിവേദ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. 2023 ജനുവരിയിലാവും വിവാഹ നിശ്ചയം.
ബോഡിബില്‍ഡറും ഫിറ്റ്നസ് ട്രെയ്നറുമാണ് നിഖില്‍. ഡേറ്റിങ് കാലം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇനി നിഖിലുമായുള്ള റിലേഷന്‍ഷിപ്പ് ആണെന്നും നിവേദ് പോസ്റ്റില്‍ പറയുന്നു. ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ച് നിരവധി പേര് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..