പുനര്‍നിര്‍മിക്കാന്‍ കഴിയാത്ത ഡിസൈന്‍; നിത അംബാനി മരുമകള്‍ക്ക് സമ്മാനിച്ചത് 450 കോടിയുടെ നെക്‌ളേസ്


1 min read
Read later
Print
Share

ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തയുടേയും വിവാഹച്ചടങ്ങിൽ നിന്ന്/ ഡയമണ്ട് നെക്ക്‌ളേസ്‌ | Photo: PTI/ Instagram

2019-ലായിരുന്നു മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തയുടേയും വിവാഹം. മുംബൈയില്‍ നടന്ന ചടങ്ങില്‍ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് നാല് വര്‍ഷം പിന്നിട്ടപ്പോള്‍ ശ്ലോകയ്ക്ക് ആകാശിന്റെ അമ്മ നിത അംബാനി നല്‍കിയ സമ്മാനമാണ് ചര്‍ച്ചയാകുന്നത്.

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് നെക്‌ളേസുകളില്‍ ഒന്നാണ് നിത അംബാനി മരുമകള്‍ക്ക് സമ്മാനിച്ചത്. 55 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 450 കോടി രൂപ) വില വരുന്നതാണ് ഈ നെക്‌ളേസ്. ജ്വല്ലറി ഇന്‍ഫ്‌ളുവന്‍സറായ ജൂലിയ ഹാക്ക്മാന്‍ ഈ ഡയമണ്ടിന്റെ പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതോടെയാണ് ഈ വിലപിടിപ്പുള്ള സമ്മാനം വീണ്ടും ചര്‍ച്ചയായത്.

ലെബനീസ് ജ്വല്ലറിയായ മൗവാദാണ് 'L'Incomparable' എന്നു പേരുള്ള ഈ നെക്‌ളേസിന് പിന്നില്‍. 91 ഡയമണ്ടുകള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചത്. ലോക്കറ്റ് മഞ്ഞ നിറത്തിലുള്ള വജ്രത്തിലാണുണ്ടാക്കിയത്. ഈ ഡിസൈന്‍ ഒരിക്കലും പുനര്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നും വീഡിയോയില്‍ ജൂലിയ പറയുന്നു. 1980-കളില്‍ ആഫ്രിക്കയിലെ കോംഗോയിലെ ഖനിയില്‍ നിന്നാണ് ഈ മഞ്ഞ വജ്രം കണ്ടെത്തിയത്.


Content Highlights: nita ambani gifted shloka mehta a diamond necklace worth 450 crore as wedding gift

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
installation

2 min

ആര്‍ട്ട് എക്‌സിബിഷന്‍ കാണണമെങ്കില്‍ നഗ്നമോഡലുകള്‍ക്കിടയിലൂടെ ഞെരുങ്ങിക്കയറണം; വിവാദവും അഭിനന്ദനവും

Sep 21, 2023


sai pallavi

1 min

സായ് പല്ലവിയുടെ രഹസ്യവിവാഹം; വൈറല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ഥ്യം

Sep 20, 2023


kani kusruthi

2 min

'പങ്കാളിയായ ആനന്ദ് മറ്റൊരാളെ കണ്ടുപിടിച്ചു, ഇപ്പോള്‍ തോന്നുന്നത് സഹോദരസ്‌നേഹം'; കനി കുസൃതി

Sep 18, 2023


Most Commented