വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: Twitter/ Intrepid Mumbaikar
വിവാഹ ദിനം എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ആലോചിക്കുന്നവരാണ് കൂടുതല്‍ പേരും. ജീവിതത്തിലെ സ്വപ്‌നദിവസത്തിന് എന്തെങ്കിലും പുതുമ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍. അതിനുവേണ്ടി എന്തു സാഹസത്തിനും ചിലര്‍ തയ്യാറാകും. അത്തരത്തില്‍ കടന്നു ചിന്തിച്ച ഒരു വരന്റേയും വധുവിന്റേയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഫോട്ടോയ്ക്ക് അല്‍പം ഭംഗി കൂട്ടാനുള്ള ഇരുവരുടേയും ശ്രമം പാളിപ്പോകുകയായിരുന്നു. വധുവിന് നല്ല ഒന്നാന്തരം പണി കിട്ടുകയും ചെയ്തു. വിവാഹദിനം ഒരിക്കലും ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത ഒരു ദിവസവുമായി മാറി.
പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കുന്ന 'സ്പാര്‍ക്ക്ള്‍ ഗണ്‍' ഉപയോഗിച്ചായിരുന്നു വരന്റേയും വധുവിന്റേയും അഭ്യാസപ്രകടനം. ഈ തോക്കും കൈയില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ഇരുവരും. തോക്കില്‍ നിന്ന് 'പൂത്തിരി' വരുത്തി ഫോട്ടോ എടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ തീ കഴുത്തിലണിഞ്ഞ കല്ല്യാണമാലയിലേക്ക് പടര്‍ന്നു. ഇതോടെ കളി കാര്യമായി. കിട്ടിയ ജീവനുംകൊണ്ട് തോക്കും മാലയും കളഞ്ഞ് വധു വേദിയില്‍ നിന്ന് ഓടിയിറങ്ങി. ചുറ്റും നില്‍ക്കുന്നവരും പേടിച്ചുവിറച്ചു.
വൈകാതെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വരനേയും വധുവിനേയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്തിനാണ് ഇത്തരത്തിലുള്ള സ്റ്റന്റ് സീനുകള്‍ ചെയ്യുന്നതെന്നും സന്തോഷദിവസം ദുരന്ത ദിനമാക്കുന്നത് എന്തിനാണെന്നും ആളുകള്‍ ചോദിക്കുന്നു.
Content Highlights: newlywed couples stunt with sparkle guns goes wrong viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..