'മകനെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള ആത്മവിശ്വാസമുണ്ടായിരുന്നു,അതിനുള്ള പണവും കൈയിലുണ്ടായിരുന്നു'


രവീന്ദർ ചന്ദ്രശേഖരനും മഹാലക്ഷ്മിയും | Photo: Facebook/ Ravinder Chandrasekar

മിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും രവീന്ദറിന്റെ ഭാരക്കൂടുതലും രണ്ടാം വിവാഹമാണ് എന്നതും ആയിരുന്നു ഈ ചര്‍ച്ചകളിലെ വിഷയം. രവീന്ദറിന്റെ സമ്പാദ്യം കണ്ടിട്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്നുപോലും പലരും പരിഹസിച്ചു.

ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാലക്ഷ്മി. താന്‍ സാമ്പത്തികമായി സ്വയം പര്യാപ്തയാണെന്നും ആദ്യ വിവാഹത്തിലെ മകനെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള ആത്മവിശ്വാസവും തനിക്കുണ്ടായിരുന്നെന്നും മഹാലക്ഷ്മി വ്യക്തമാക്കി. രണ്ടാമതൊരു വിവാഹം കഴിക്കില്ല എന്നതായിരുന്നു തന്റെ തീരുമാനമെന്നും എന്നാല്‍ രവീന്ദറിനെ പരിചയപ്പെട്ടതോടെ അതില്‍ മാറ്റം വന്നുവെന്നും മഹാലക്ഷ്മി കൂട്ടിച്ചേര്‍ത്തു. വിവാഹശേഷം സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Also Read

സെറ്റിൽ നിന്ന് തുടങ്ങിയ പ്രണയം; നിർമാതാവ് ...

ഭര്‍ത്താവിന്റെ ശരീരപ്രകൃതത്തെ പരിഹസിക്കുന്നവര്‍ക്കെതിരേ ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടേയും നടി രംഗത്തെത്തിയിരുന്നു. തന്റെ ഭര്‍ത്താവിനെ എന്നല്ല, ഭാരക്കൂടുതലുള്ള ആരേയും ഇത്തരത്തില്‍ പരഹസിക്കരുത് എന്നായിരുന്നു ലൈവില്‍ മഹാലക്ഷ്മി പറഞ്ഞത്.

വിവാഹശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ രവീന്ദറും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അടുത്തിടെ വിമാനത്തിന് സമീപം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് പരിഹാസിക്കുന്നവരെ രവീന്ദര്‍ ട്രോളിയിരുന്നു. 'നിര്‍മാതാവ് രവീന്ദര്‍ ഭാര്യയുടെ കൂടെ പ്രൈവറ്റ് ജെറ്റില്‍ ബെലീസെ ദ്വീപിലേക്ക് ഹണിമൂണിന് പോകുകയാണ് എന്ന തരത്തില്‍ ദയവു ചെയ്ത് കമന്റ് ഇടരുത്. ഞങ്ങള്‍ തൃച്ചിക്ക് അടുത്തുള്ള കുലദൈവ ക്ഷേത്രത്തിലേക്ക് പോകുകയാണ്'-ചിത്രത്തിനൊപ്പം രവീന്ദര്‍ കുറിച്ചു.

പരസ്പരം മനസിലാക്കിയ ശേഷമാണ് മഹാലക്ഷ്മിയെ വിവാഹം കഴിച്ചതെന്ന് രവീന്ദര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രവീന്ദര്‍ എങ്ങനെയാണോ അങ്ങനെത്തന്നെ തനിക്കിഷ്ടമാണെന്നും അദ്ദേഹത്തിന്റെ ശരീരപ്രകൃതത്തില്‍ തനിക്ക് ആശങ്കയില്ലെന്നും മഹാലക്ഷ്മിയും വ്യക്തമാക്കിയിരുന്നു.

32 വയസുകാരിയായ മഹാലക്ഷ്മിക്ക് എട്ടു വയസുള്ള ഒരു മകനുണ്ട്. രവീന്ദറിന്റെ പ്രായം 52 വയസാണ്. 2019-ലാണ് മഹാലക്ഷ്മി ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്.

തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നട്പെന്നാ എന്നാന്നു തെരിയുമോ, നളനും നന്ദിനിയും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

അവതാരകയായി ശ്രദ്ധേയയായ മഹാലക്ഷ്മി തമിഴ് സീരിയലുകളിലൂടെയാണ് പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടം നേടിയത്. വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍.

നിലവില്‍ രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന സിനിമയില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ നിന്ന് തുടങ്ങിയതാണ് ഇരുവരുടേയും പ്രണയം.


Content Highlights: newly married mahalakshmi reacts to trolls against her husband ravindar chandrasekaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented