'പൊഖറയിലെ പരിപാടി ആസ്വദിക്കാന്‍ പോകുന്നു'; വിമാനാപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് നിര കുറിച്ചു


നിര ഛന്ത്യാൽ | Photo: Facebook/ Nira Chhantyal

നേപ്പാളില്‍ വിമാനപകടത്തില്‍ മരിച്ച നേപ്പാളി ഗായിക നിര ഛന്ത്യാല്‍ മരണത്തിന് തൊട്ടുമുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ നെഞ്ചുലയ്ക്കുന്ന പ്രതികരണങ്ങളുമായി ആരാധകര്‍. മകര സംക്രാന്തിയോട് അനുബന്ധിച്ച് പൊഖറയില്‍ നടക്കുന്ന സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു നിര. എന്നാല്‍ ആ യാത്ര മരണത്തില്‍ അവസാനിക്കുകയായിരുന്നു.

അപകടത്തിന് ഒരു മണിക്കൂര്‍ മുമ്പ് പുതിയ ചിത്രം പങ്കുവെച്ച് നിര കുറിച്ചത് ഇങ്ങനെ- 'മകര സംക്രാന്തിയുടെ ഈ മഹത്തായ അവസരത്തില്‍, സ്വദേശത്തും വിദേശത്തുമുള്ള എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും എന്റെ ആശംസകള്‍ അറിയിക്കുന്നു', കാഠ്മണ്ഡുവില്‍ സംഗീതപരിപാടി വിജയകരമായി പൂര്‍ത്തിയായെന്നും ഇനി പൊഖറയിലെ പരിപാടി ആസ്വദിക്കാന്‍ പോകുകയാണെന്നും നിര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒപ്പം കാഠ്മണ്ഡുവില്‍ നടന്ന പരിപാടിയുടെ ചിത്രങ്ങളുമുണ്ടായിരുന്നു.

ഈ പോസ്റ്റുകള്‍ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായെത്തിയത്. നിരയുടെ പാട്ടുകള്‍ ഇനി കേള്‍ക്കാനാകില്ലെന്നും അവര്‍ പാതിയില്‍ മുറിഞ്ഞ ഈണമായി മാറിയെന്നും ചിലര്‍ പറയുന്നു. നിരയുടെ മരണം അംഗീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

നേപ്പാളിലെ ബഗ്‌ലങ്ങില്‍ ജനിച്ചുവളര്‍ന്ന നിര നിലവില്‍ കാഠ്മണ്ഡുവിലാണ് താമസിക്കുന്നത്. നിരയുടെ സഹോദരി ഹീരയാണ് ഗായികയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന നിര ഓരോ സംഗീതപരിപാടിയുടേയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു.

Content Highlights: nepal plane crash who was nira chhantyal folk singer who died in deadly air crash


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented