ആഘോഷരാവില്‍ പരസ്പരം ചുംബിച്ച് നേഹയും രോഹനും; വൈറലായി പ്രണയചിത്രങ്ങള്‍


നേഹ കക്കറും രോഹൻപ്രീത് സിങും | Photo: neha kakkar / Instagram

ഗായകരായ നേഹ കക്കറിനും രോഹന്‍പ്രീത് സിങിനും ദീപാവലിദിനം ഇരട്ടി മധുരമാണ് സമ്മാനിച്ചത്. രണ്ടാം വിവാഹ വാര്‍ഷികവും ദീപാവലിയും ഇരുവരും ഒന്നിച്ചാഘോഷിച്ചു. ഇതിന്റെ മനോഹര പ്രണയ ചിത്രങ്ങള്‍ നേഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ആഘോഷത്തിനിടെ നൃത്തം ചെയ്യുന്ന വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് താഴെ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നിരവധി പേര്‍ കമന്റ് ചെയ്തു.



വെള്ളനിറത്തിലുള്ള വസ്ത്രത്തിന് പച്ച ദുപ്പട്ടയും വളകളുമണിഞ്ഞാണ് ദീപാവലിദിനത്തില്‍ നേഹ കക്കര്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള കുര്‍ത്തയും പൈജാമയും പച്ച ടര്‍ബനുമായിരുന്നു രോഹന്‍പ്രീത് സിങിന്റെ വേഷം.

കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളും നേഹ പോസ്റ്റ് ചെയ്തു. സഹോദരനും ഗായകനുമായ ടോണി കക്കര്‍, രോഹന്‍പ്രീത് സിങിന്റെ മാതാപിതാക്കള്‍ എന്നിവരാണ് കുടുംബചിത്രങ്ങളിലുള്ളത്.

ഒരു സംഗീത ആല്‍ബത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് നേഹയും രോഹന്‍പ്രീതും കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുകയായിരുന്നു.

സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹന്‍പ്രീത് സിങ്ങ്. നേഹയുടെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെ ആയിരുന്നു.


Content Highlights: neha kakar and rohanpreet singh celebrates diwali and wedding anniversary together

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented