.jpg?$p=2922c1a&f=16x10&w=856&q=0.8)
മറിയം അമീറ മമ്മൂട്ടിയോടും നസ്റിയയോടുമൊപ്പം | Photo: Instagram/ Mammootty/ Nazriya
മെയ് അഞ്ചിന് അഞ്ചാം പിറന്നാള്‍ ആഘോഷിച്ച ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയത്തിന് ആശംസാപ്രവാഹം. അതില്‍ ഏറ്റവും ശ്രദ്ധേയം മമ്മൂട്ടിയുടേയും നസ്റിയയുടേയും ആശംസയായിരുന്നു. മറിയത്തിനൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത് ഇങ്ങനെയാണ്.'എന്റെ മാലാഖയ്ക്ക് ഇന്ന് അഞ്ച് വയസ്'.
ഹൃദ്യമായ വരികളിലൂടെയാണ് നസ്റിയ മറിയത്തിന് ആശംസ നേര്‍ന്നത്. 'എന്റെ മുമ്മുവിന് ജന്മദിനാശംസകള്. നീ ഇനി ചെറിയ കുട്ടിയല്ല. നീ ഇനി നാച്ചു മാമിയുടെ മടിയില്‍ ഇരിക്കില്ലായിരിക്കും. എങ്കിലും നിന്നോട് ഞാന്‍ സ്നേഹത്തോടെ പറയുകയാണ്. ഇനിയും എന്റെ മടിയില്‍ ഇരിക്കാന്‍ നീ ഓടി വരണം. ഒരു രണ്ട് മിനിറ്റ് എങ്കിലും ഇരിക്കണം. എന്നെ കെട്ടിപ്പിടിക്കണം. നീ വളര്‍ന്ന് അഞ്ചു വയസാകുന്നത് അദ്ഭുതത്തോടെയാണ് ഞാന്‍ കണ്ടിരുന്നത്. ഞങ്ങളുടെ മാലാഖ കുഞ്ഞാണ് നീ..' നസ്റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അച്ഛനും അമ്മയുമായി വഴക്ക് കൂടുമ്പോള്‍ ആരുടെ അടുത്തേക്ക് ഓടിച്ചെല്ലണമെന്ന് നിനക്ക് അറിയാമെന്നും കുറിപ്പില്‍ നസ്റിയ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കുഞ്ഞു മുമ്മുവിന് ഏതു നേരവും ഓടിച്ചെല്ലാന്‍ സ്നേഹത്തോടെ ഒരിടം ഉറപ്പു നല്‍കുകയാണ് നസ്റിയ.
2017 മെയ് അഞ്ചിനാണ് ദുല്‍ഖറിന്റേയും അമാലിന്റെയും മകള്‍ മറിയം അമീറ ജനിച്ചത്. ദുല്‍ഖറിനെപ്പോലെ മറിയത്തിനും സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..