വിഘ്നേഷ് ശിവൻ, നായൻതാര
ചെന്നൈ: പുതുവര്‍ഷത്തെ വ്യത്യസ്തമായ രീതിയില്‍ വരവേറ്റ് നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് പുതുവത്സര സമ്മാനം നല്‍കിയാണ് ദമ്പതികള്‍ മാതൃകയായത്. ഇരുവരും ഒന്നിച്ച ശേഷമുള്ള ആദ്യത്തെ പുതുവത്സരമായിരുന്നു ഇത്തവണത്തേത്. കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ ശ്രദ്ധ നേടി.
നയന്‍താരയും വിഘ്നേഷ് ശിവനും ചേര്‍ന്ന് തെരുവിലെ വിദ്യാര്‍ഥികള്‍ക്ക് പുതുവത്സര സമ്മാനങ്ങള്‍ നിറഞ്ഞ പേപ്പര്‍ ബാഗ് കൈമാറുന്നതാണ് വീഡിയോ. സാധാരണ ഡ്രസ്സിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. പുതുവത്സരം ഈ വിധം ആഘോഷിച്ചതിനെ പ്രകീര്‍ത്തിച്ച് നിരവധി പേര് രംഗത്തെത്തി. അതേസമയം സ്വയം പ്രമോഷന്റെ ഭാഗമായുള്ള വീഡിയോ ആണിതെന്ന വിമര്‍ശനവും വീഡിയോക്കുണ്ടായി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്‍പതിനാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. നാലു മാസത്തിനു ശേഷം വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി..
Content Highlights: nayanthara vignesh shivan distribute gifts to underprivileged kids on new year
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..