വിഘ്നേശ് ശിവനും നയൻതാരയും മക്കൾക്കൊപ്പം|photo:instagram.com/wikkiofficial/
ആരാധകര്‍ക്ക് പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് വിഘ്നേശ് ശിവനും നയന്‍താരയും. മക്കളോടൊപ്പമുള്ള ചിത്രം പങ്കു വെച്ചാണ് പൊങ്കല്‍ ദിനത്തില്‍ വിഘ്നേശ് ആശംസകള്‍ അര്‍പ്പിച്ചത്. ലോകത്തിലെ എല്ലാ സന്തോഷങ്ങളും നേരുന്നുവെന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
പതിവ് പോലെ തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മുഖം വ്യക്തമാകാത്ത ചിത്രമാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്. മക്കളെ ഉയിര്, ഉലകം എന്നു വിളിച്ചാണ് സാമൂഹികമാധ്യമങ്ങളില്‍ ഇവര്‍ പോസ്റ്റ് പങ്കുവെയ്ക്കുന്നത്. മക്കളുടെ മുഖം കാണിക്കാത്തതില്‍ ആരാധകരില്‍ ചിലര്‍ വിഷമത്തോടെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇരുവരും പങ്കുവെച്ച ചിത്രത്തിന്റെ പിന്നില്‍ ശിവന്റേയും പാര്‍വ്വതിയുടേയും കാണാം. അതുപോലെ ഇവരും ശിവനും പാര്‍വതിയും തന്നെയാണെന്ന് നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. സിംബോളിക്കായിട്ടാണോ ബാക്ഗ്രൗണ്ടില്‍ ആ ചിത്രം വെച്ചതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
മറ്റു ചിലരാകട്ടെ മക്കളുടെ പേരിനെക്കുറിച്ചാണ് ചോദിക്കുന്നത്. ഉയിര്, ഉലകം എന്നത് കുട്ടികളുടെ യഥാര്‍ത്ഥത്തിലുളള പേരാണോയെന്നും ചോദ്യങ്ങളുണ്ട്.
2022-ലാണ് ഇരുവരും വിവാഹിതരായത്. അടുത്ത് തന്നെ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. മാതാപിതാക്കളായ വിവരം ഒക്ടോബറിലാണ് ആരാധകരെ അറിയിച്ചത്. ഹൃദ്യമായ കുറിപ്പിനൊപ്പം സകുടുംബചിത്രവും പങ്കുവെച്ചാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
Content Highlights: nayanthara,vignesh sivan, pongal wishes,twins, uyir,ulagam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..