നവാസുദ്ദീൻ സിദ്ദീഖിയും ആലിയ സിദ്ദീഖിയും | Photo: Instagram
ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധീഖിയുടെ വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. ഭര്‍ത്താവിന്റെ കുടുംബം തനിക്ക് ഭക്ഷണമോ വെള്ളമോ കിടക്കാന്‍ മുറിയോ നല്‍കാതെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഭാര്യ ആലിയ സിദ്ദീഖി രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടേയാണ് അവര്‍ ദുരവസ്ഥ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ജനുവരില്‍ ആലിയയ്‌ക്കെതിരെ നവാസുദ്ദീന്‍ സിദ്ധീഖിയുടെ മാതാവ് മെഹ്‌റുന്നീസ പരാതി നല്‍കിയിരുന്നു. ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെ മകന്റെ ഭാര്യ വീട്ടിലെത്തിയെന്നും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്‌റുന്നീസയുടെ പരാതി.
ഇതിന് പിന്നാലെ വീടിന് മുന്നില്‍വെച്ച് നവാസുദ്ദീന്‍ സിദ്ധീഖി തന്നോട് കലഹിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആലിയ. അന്ധേരിയിലെ ഭാര്യയുടെ വീടിന്റെ ഗേറ്റിന് പുറത്ത് നിന്ന് സംസാരിക്കുന്ന സിദ്ദീഖിയെ വീഡിയോയില്‍ കാണാം.
ഷൂട്ടിങ് നിര്‍ത്തിവെച്ച് മകള്‍ക്കായി വന്നതാണെന്നും അവളെ തന്നോടൊപ്പം വിടണമെന്നും സിദ്ദീഖി പറയുന്നുണ്ട്. മകള്‍ ഷോറയുടെ വിസ ആവശ്യത്തിനാണ് ഇതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് കേള്‍ക്കാന്‍ ആലിയ തയ്യാറാകുന്നില്ല.
ഈ വീഡിയോക്കൊപ്പം സിദ്ദീഖുമായുള്ള 18 വര്‍ഷത്തെ ബന്ധത്തെ കുറിച്ചും അവര്‍ ഒരു നീണ്ട കുറിപ്പ് എഴുതിയിട്ടുണ്ട്. തന്റെ 18 വര്‍ഷം തനിക്ക് ഒരു വിലയും നല്‍കാത്ത ആള്‍ക്കുവേണ്ടി നല്‍കിയെന്നും നവാസുദ്ദീന്‍ സിദ്ദീഖി ചതിയനാണെന്നും ഇവര്‍ കുറിപ്പില്‍ പറയുന്നു.
'എന്നെ ഒരു വിലയുമില്ലാത്ത ഒരാള്‍ക്കായി എന്റെ ജീവിതത്തിലെ 18 വര്‍ഷം നല്‍കിയതില്‍ ഞാന്‍ ഖേദിക്കുന്നു. 2004-ലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. പിന്നീട് ഞങ്ങള്‍ ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. ഞാനും നവാസുദ്ദീനും അദ്ദേഹത്തിന്റെ സഹോദരന്‍ ഷംസുദ്ദീന്‍ സിദ്ദീഖിയും ഒരു മുറിയില്‍ ഒരുമിച്ചായിരുന്നു താമസം. ഞങ്ങള്‍ ഒരുമിച്ച് യാത്ര തുടങ്ങി, വളരെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അവന്‍ എന്നെ എല്ലാകാലവും സ്‌നേഹിക്കുമെന്നും ഏറെ നാള്‍ ഒരുമിച്ച് ജീവിക്കുമെന്നും ഞാന്‍ വിശ്വസിച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ കൈയില്‍ ഭക്ഷണത്തിന് പോലുമുള്ള പണമില്ലായിരുന്നു. ഞാനും ഷംസുദ്ദീനും ചേര്‍ന്നാണ് അതിനുള്ള പണം കണ്ടെത്തിയത്. പിന്നീട് ഞങ്ങള്‍ 2010-ല്‍ വിവാഹിതരായി. ഒരു വര്‍ഷത്തിന് ശേഷം എനിക്ക് കുഞ്ഞ് ജനിച്ചു. എന്റെ അമ്മ എനിക്ക് നല്‍കിയ ഫ്‌ളാറ്റ് ഞാന്‍ വില്‍ക്കുകയും ആ പണം ഉപയോഗിച്ച് ഒരു സ്‌കോഡ ഫാബിയ കാര്‍ അവന് സമ്മാനിക്കുകയും ചെയ്തു. എന്നും അവന്‍ ബസിന് പോകുന്നത് കണ്ടിട്ടായിരുന്നു ഞാന്‍ കാറ് വാങ്ങി നല്‍കിയത്.
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ ഒരുപാട് മാറി. മനുഷ്യത്വമില്ലാത്തവനായി. മുന്‍ കാമുകിമാര്‍ക്കോ മുന്‍ ഭാര്യമാര്‍ക്കോ അര്‍ഹിക്കുന്ന പരിഗണന പോലും കൊടുക്കാത്ത ആ മനുഷ്യന്‍ ഇപ്പോള്‍ എനിക്കെതിരേ തിരിഞ്ഞിരിക്കുന്നു. എന്റെ മക്കളേയും ലക്ഷ്യം വെയ്ക്കുന്നു. എല്ലാ ഡോക്യുമെന്റുകളിലും അയാളുടെ ഭാര്യ ഞാനാണ്. എന്നോട് ഇങ്ങനെ തരംതാഴുന്ന രീതിയില്‍ പെരുമാറാന്‍ അയാള്‍ക്ക് എങ്ങനെ കഴിയുന്നു. രണ്ടാമത്തെ കുഞ്ഞിനോടുള്ള അയാളുടെ വിവേചനമാണ് എനിക്ക് സഹിക്കാന്‍ കഴിയാത്തത്. ഞങ്ങള്‍ വിവാഹമോചിതരായെന്നും അതിനുശേഷം വീണ്ടും ലിവിങ് ടുഗെതറില്‍ ആയപ്പോള്‍ ജനിച്ച കുഞ്ഞാണ് അതെന്നുമാണ് അയാള്‍ ആരോപിക്കുന്നത്. അങ്ങനെയൊക്കെ ഒരാള്‍ക്ക് പറയാന്‍ കഴിയുമോ? എന്നെ മാനസികമായും അയാള്‍ ബുദ്ധിമുട്ടിക്കുന്നുണ്ട്. വിവാഹമോചനം ആവശ്യപ്പെട്ട് കുട്ടികളെ സ്വന്തമാക്കാന്‍ ഞാന്‍ പൊരുതേണ്ടിയിരിക്കുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നത്.' ആലിയ പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിനൊപ്പമുള്ള വീഡിയോ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എടുത്തതാണെന്നും ആലിയ വ്യക്തമാക്കുന്നുണ്ട്. സിദ്ദീഖിയുടെ ഭാര്യയാണെന്ന് വ്യക്തമാക്കുന്ന രേഖകളുടെ കോപ്പികളും ആലിയ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
Content Highlights: nawazuddin siddiquis wife aaliya says she might file for divorce amid property dispute
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..