നവ്യാ നായർ | Photo: instagram/ navya nair
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റ് ചെയ്ത വ്യക്തിക്ക് തക്ക മറുപടി നല്‍കി നവ്യാ നായര്‍. ബാബുരാജ് എന്ന് പേരുള്ള ഒരു വ്യക്തിയാണ് നവ്യയെ പരിഹസിച്ച് കമന്റ് ചെയ്തത്.
'നിങ്ങള്‍ക്ക് നിര്‍ഭയനാകണമെങ്കില്‍ സ്‌നേഹം തിരഞ്ഞെടുക്കുക' എന്ന തലക്കെട്ടോടെ നവ്യ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് മോശം കമന്റ് വന്നത്. ഒരു റെസ്‌റ്റോറന്റില്‍ നിന്നുള്ള ചിത്രങ്ങളാണിത്.
'കെട്ടിയോനേയും കളഞ്ഞ് പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്തു പറയാന്‍. ജീവിതം ഒന്നേ ഒള്ളൂ. സന്തോഷമായിരിക്കണം' എന്നായിരുന്നു കമന്റ്.
ഈ കമന്റ് ശ്രദ്ധിച്ച നവ്യ അതിന് നല്‍കിയ മറുപടി ഇങ്ങനെയാണ്. 'ഇതൊക്ക ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈന്‍ സത്യമാണ് കേട്ടോ. ജീവിതം ഒന്നേയുള്ളു. സന്തോഷമായിരിക്കൂ. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ'.
Content Highlights: navya nairs reply for haters


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..