നവജോത് സിങ്ങ് സിദ്ദുവും ഭാര്യയും | Photo: PTI
വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരാള്‍ മരിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ നവജോത് സിങ്ങ് സിദ്ദുവിന് കത്തെഴുതി ഭാര്യ നവജോത് കൗര്‍. ക്യാന്‍സറിന്റെ രണ്ടാം ഘട്ടത്തിലാണ് താനുള്ളതെന്നും ശസ്ത്രക്രിയക്കായി പോകുകയാണെന്നും നവജോത് കൗര്‍ കത്തില്‍ പറയുന്നു. സിദ്ദു അനുഭവിക്കുന്നതിനേക്കാള്‍ കടുത്ത വേദനയിലാണ് താന്‍ പുറത്തു കഴിയുന്നതെന്ന് നവജോത് കൗര്‍ പറയുന്നു.
'ചെയ്യാത്ത കുറ്റത്തിന് അദ്ദേഹം ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ഓരോ ദിവസവും നിന്നെക്കാള്‍ വലിയ വേദനയില്‍ പുറത്ത് കാത്തിരിക്കുകയാണ്. നിനക്ക് വീണ്ടും നീതി നിഷേധിക്കപ്പെടുകയാണ്. നിനക്കുവേണ്ടി കാത്തിരിക്കാത്തതിന് ക്ഷമിക്കണം. കാന്‍സര്‍ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ശസ്ത്രക്രിയക്കായി പോവുകയാണ്. ആരേയും കുറപ്പെടുത്താനില്ല. എല്ലാം ദൈവത്തിന്റെ തീരുമാനമാണ്.'-കൗര്‍ ട്വീറ്റില്‍ പറയുന്നു.
1988-ല്‍ ഉണ്ടായ ഒരു തര്‍ക്കത്തിനിടെ ഗുര്‍നാം സിങ്ങ് എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് സിദ്ദുവിനെ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചത്. വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ്ങ് ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയിലെത്തി. സിദ്ദുവിന്റെ അടിയേറ്റ് ഗുരുതമായി പരിക്കേറ്റ ഗുര്‍നാം ആശുപത്രിയില്‍വെച്ച് മരണപ്പെടുകയും ചെയ്തു. 1988 ഡിസംബര്‍ 27-നാണ് ഈ സംഭവം നടന്നത്.
Content Highlights: navjot singh sidhus wife diagnosed with cancer pens letter to jailed husband
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..