
-
എവറസ്റ്റ് കീഴടക്കിയ ആദ്യ അറബ് വനിതയെ അബുദാബി നാഷണല്‍ ജിയോഗ്രഫിക് ചാനലില്‍ അവതരിപ്പിക്കും. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിനാണ് ദുബായില്‍ താമസിക്കുന്ന 28 കാരിയായ ജോര്‍ദാന്‍ യുവതി ഡോളേഴ്സ് അല്‍ ഷെല്ലിയുടെ ഐതിഹാസിക യാത്ര നാഷണല്‍ ജിയോഗ്രഫിക് പ്രദര്‍ശിപ്പിക്കുക.
കൊടുംതണുപ്പും കാറ്റും സഹിച്ച് ഹെലികോപ്റ്റര്‍ സേവനം പോലുമില്ലാതെ നടന്ന യാത്രയിലെ വെല്ലുവിളികളാണ് ലോകത്തോട് പറയുന്നത്. പ്രതിസന്ധികള്‍ ഏറെയുള്ള ഈ ദൗത്യം പൂര്‍ത്തീകരിക്കുന്ന ആദ്യ അറബ് വനിതയെന്ന വലിയ നേട്ടത്തെ 'ഷീ ലോണ്‍ ഷീ' എന്ന പേരിട്ട ചിത്രത്തിലൂടെയാണ് നാഷണല്‍ ജിയോഗ്രഫിക് അവതരിപ്പിക്കുന്നത്.
എവറസ്റ്റിലെ ഏറ്റവുംഉയരമുള്ള പര്‍വതം 2019 മേയ് മൂന്നിനാണ് ഇവര്‍ കീഴടക്കിയത്. അതും നേപ്പാളിലൂടെയുള്ള ഏറ്റവും ദുര്‍ഘടം പിടിച്ച പാതയിലൂടെ. 8,839 മീറ്റര്‍ ഉയരമാണ് ഇവര്‍ കീഴടക്കിയത്.
Content Highlights: Nat Geo to premiere film on Arab woman’s Mount Everest journey
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..