നരേഷും പവിത്ര ലോകേഷും | Photo: twitter/ naresh
തെലുങ്ക് നടന് നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു. വീഡിയോ സന്ദേശത്തിലൂടേയാണ് ഇരുവരും സന്തോഷവാര്‍ത്ത പങ്കുവെച്ചത്. 2023-ല്‍ വിവാഹിതരാകുമെന്ന് വ്യക്തമാക്കിയ നരേഷും പവിത്രയും പരസ്പരം സ്നേഹചുംബനം നല്‍കുന്നതും വീഡിയോയില്‍ കാണാം.
62-കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43-കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.
നേരത്തെ ഇരുവരുടേയും പ്രണയത്തെ ചൊല്ലി വിവാദങ്ങളുണ്ടായിരുന്നു. മൈസൂരുവിലെ ഒരു ഹോട്ടലില്‍ വെച്ച് നരേഷിന്റെ ഭാര്യ രമ്യാ രഘുപതി ഇരുവരേയും ചെരിപ്പൂരി തല്ലാന്‍ ശ്രമിച്ചിരുന്നു. പോലീസ് ഇടപെട്ടാണ് രമ്യയെ പിന്തിരിപ്പിച്ചത്. ഇതിനിടയില്‍ നരേഷും പവിത്രയും വിവാഹിതരായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് നരേഷ് രംഗത്തെത്തി. താന്‍ വിവാഹമോചന നോട്ടീസ് അയച്ചതിന് രമ്യ പ്രതികാരം ചെയ്യുകയാണെന്നും നരേഷ് ആരോപിച്ചിരുന്നു.
തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടന് മൈസൂര്‍ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടന് ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.
Content Highlights: naresh and pavitra lokesh lip lock in a romantic video as they announce their marriage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..